SWISS-TOWER 24/07/2023

Sonia Gandhi | രാഹുല്‍ ഗാന്ധിക്ക് വധുവിനെ അന്വേഷിക്കൂ എന്ന് ഹരിയാനയിലെ ഗ്രാമീണ വനിതകളോട് സോണിയ ഗാന്ധി

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.Kvartha.com) രാഹുല്‍ ഗാന്ധിക്ക് വധുവിനെ അന്വേഷിക്കൂ എന്ന് ഹരിയാനയിലെ ഗ്രാമീണ വനിതകളോട് സോണിയ ഗാന്ധി. സോനിപതില്‍ നിന്ന് പത്ത് ജന്‍പഥ് സന്ദര്‍ശിക്കാനെത്തിയ വനിതകളോടാണ് സോണിയ ഗാന്ധി മകന് വധുവിനെ നോക്കുന്ന കാര്യം പറഞ്ഞത്. തനിക്കും അമ്മയ്ക്കും പ്രിയങ്കയ്ക്കും ഓര്‍മിച്ചു വയ്ക്കാനുള്ള ദിവസം എന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിയാണ് വനിതകളുടെ സന്ദര്‍ശനത്തിന്റെ വീഡിയോ പങ്കുവച്ചത്.

ഡെല്‍ഹിയില്‍ ഇന്‍ഡ്യഗേറ്റും ഇന്ദിര ഗാന്ധി മ്യൂസിയവും സന്ദര്‍ശിച്ച ശേഷമാണ് വനിതകള്‍ സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയത്. ഹരിയാനയില്‍ നിന്ന് കൊണ്ടുവന്ന ലസ്സിയും വനിതകള്‍ സോണിയ ഗാന്ധിക്ക് നല്‍കി. രാഹുലും പ്രിയങ്കയും സോണിയയും വനിതകളെ തങ്ങളുടെ വീട്ടിലേക്ക് ഉച്ചഭക്ഷണം കഴിക്കാനും ക്ഷണിച്ചിരുന്നു. രാഹുല്‍ തന്നേക്കാള്‍ വികൃതിയായിരുന്നുവെന്ന് പ്രിയങ്ക വനിതകളോട് പറഞ്ഞു.

അതേസമയം യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുള്ള സംവാദത്തിനിടെ മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കൈകൊള്ളുന്ന നിലപാടിനെതിരെ രാഹുല്‍ഗാന്ധി രൂക്ഷവിമര്‍ശനം നടത്തുകയുണ്ടായി. തന്റെ പ്രത്യയശാസ്ത്രമാണ് മണിപ്പൂരിലെ കലാപത്തിന് കാരണമെന്ന് മോദിക്ക് അറിയാമെന്ന് രാഹുല്‍ പറഞ്ഞു.

ചില ആളുകളുടെ മാത്രം പ്രധാനമന്ത്രിയാണ് മോദിയെന്നും അധികാരം മാത്രമാണ് ബിജെപിക്കും ആര്‍ എസ് എസിനും വേണ്ടതെന്നും അതിനായി മണിപ്പൂരും വേണമെങ്കില്‍ രാജ്യം തന്നെയും കത്തിക്കുമെന്നും രാഹുല്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ളത് പ്രത്യയശാസ്ത്ര പോരാട്ടമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
Aster mims 04/11/2022

Sonia Gandhi | രാഹുല്‍ ഗാന്ധിക്ക് വധുവിനെ അന്വേഷിക്കൂ എന്ന് ഹരിയാനയിലെ ഗ്രാമീണ വനിതകളോട് സോണിയ ഗാന്ധി


Keywords: Rahul Gandhi Invites Women Farmers From Haryana For Luncheon, They Tell Sonia Gandhi 'Get Him Married', New Delhi, News, Politics, Bride, Sonia Gandhi, Priyanka Gandhi, Twitter, Video, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia