Rahul Gandhi | പുതിയ ഒരംഗം കൂടി കുടുംബത്തിലേക്ക്; അമ്മ സോണിയ ഗാന്ധിക്ക് സമ്മാനവുമായി രാഹുല്‍ ഗാന്ധി; വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
Oct 4, 2023, 17:25 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (KVARTHA) ലോക മൃഗദിനത്തില്‍, അമ്മ സോണിയ ഗാന്ധിക്ക് സര്‍പ്രൈസ് ഗിഫ്റ്റുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നൂറി എന്നു പേരിട്ടിരിക്കുന്ന ജാക് റസല്‍ ടെറിയര്‍ ഇനത്തില്‍പെട്ട നായ്കുട്ടിയെ ആണ് സോണിയയ്ക്ക് രാഹുല്‍ സമ്മാനിച്ചത്. തന്റെ യുട്യൂബ് ചാനലിലൂടെ ഇതിന്റെ വീഡിയോ രാഹുല്‍ ഗാന്ധി പങ്കുവച്ചു.
നോര്‍ത് ഗോവയില്‍ ശിവാനി പിത്രെയയും ഭര്‍ത്താവ് സ്റ്റാന്‍ലി ബ്രഗാന്‍കയും നടത്തുന്ന മപുസയിലെ കെന്നലില്‍ നിന്നാണ് രാഹുല്‍ നായ്ക്കുട്ടിയെ സ്വന്തമാക്കിയത്. ഇതേ ഇനത്തില്‍പെട്ട ഒരു നായ്ക്കുട്ടിയെ രാഹുല്‍ നേരത്തേ സ്വന്തമാക്കിയിരുന്നു. ഇവിടെ സന്ദര്‍ശനം നടത്തിയ രാഹുല്‍ രണ്ടു നായ്ക്കുട്ടികളെ തിരഞ്ഞെടുത്തിരുന്നു.
എന്നാല്‍ വിമാനത്തില്‍ ഒരു വ്യക്തിക്കൊപ്പം ഒരു നായയെ മാത്രമേ അനുവദിക്കൂ എന്നതിനാല്‍ ഇവയില്‍ ഒന്നിനെ മാത്രമാണ് രാഹുല്‍ അന്ന് തന്റെ ഒപ്പം കൊണ്ടുപോയത്. രണ്ടാമത്തേതിനെ അദ്ദേഹത്തിന് അയച്ചുകൊടുക്കുമെന്നും ദമ്പതികള്‍ പറഞ്ഞിരുന്നു. ആ നായ്ക്കുട്ടിയെയാണ് സോണിയയ്ക്ക് സമ്മാനിച്ചതെന്നാണ് വിവരം.
Keywords: Rahul Gandhi introduces new family member Noorie to world. It's a gift for Sonia, New Delhi, News, Politics, Rahul Gandhi, Surprise Gift, Sonia Gandhi, Dog, Social Media, Video, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

