Rahul Gandhi | രാഹുല്‍ ഗാന്ധിയുടെ ഒരു ആലിംഗനം, അതോടെ തീര്‍ന്നു മുഖ്യമന്ത്രിയാക്കാത്തതിലുള്ള പ്രതിഭാ സിങ്ങിന്റെ പരിഭവം; മകനെ മന്ത്രിയാക്കുമെന്ന പ്രതീക്ഷയില്‍ നേതാവ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഷിംല: (www.kvartha.com) ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ രാഹുല്‍ ഗാന്ധി തന്നെ മുന്നിട്ടിറങ്ങി. മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്രസിങ്ങിന്റെ ഭാര്യ പ്രതിഭ സിങ് ആയിരുന്നു മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ അവകാശ വാദം ഉന്നയിച്ചത്. എന്നാല്‍ ഇതൊക്കെ കണ്ടില്ലെന്ന് നടിച്ച് കഴിഞ്ഞ ദിവസം ഷിംലയില്‍ ചേര്‍ന്ന നിയമസഭ കക്ഷി എംഎല്‍എമാരുടെ യോഗത്തില്‍ സുഖ്‌വിന്ദര്‍ സിങ് സുഖുവിനെ മുഖ്യമന്ത്രിയായി തീരുമാനിക്കുകയായിരുന്നു.

രാഹുലിന്റെ വിശ്വസ്തന്‍ കൂടിയായ അദ്ദേഹം ഞായറാഴ്ച ഹിമാചലിലെ 15-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് പാര്‍ടിയുടെ വിജയത്തിനായി മുന്നിട്ടിറങ്ങിയ പ്രതിഭയെ അവഗണിച്ചുവെന്ന പരിഭവത്തിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വം. എന്നാല്‍ സുഖുവിന്റെ സത്യപ്രതിജ്ഞ ചടങ്ങിനിടെ പ്രതിഭാ സിങ്ങിനെ രാഹുല്‍ ഗാന്ധി ആലിംഗനം ചെയ്തതോടെ അവരുടെ പരിഭവങ്ങള്‍ അലിഞ്ഞില്ലാതായി.

പാര്‍ടി നേതൃത്വം സുഖുവിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തപ്പോള്‍, പ്രതിഭ സിങ്ങിന്റെ കുടുംബം അനിഷ്ടം പരസ്യമാക്കിയില്ല. കണക്കു കൂട്ടലുകള്‍ തെറ്റിച്ച് അനിഷ്ടം മാറ്റിവെച്ച് അവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു. അവിടെ വെച്ചാണ് രാഹുല്‍ അവരെ ആലിംഗനം ചെയ്തതും.

Aster mims 04/11/2022
Rahul Gandhi | രാഹുല്‍ ഗാന്ധിയുടെ ഒരു ആലിംഗനം, അതോടെ തീര്‍ന്നു മുഖ്യമന്ത്രിയാക്കാത്തതിലുള്ള പ്രതിഭാ സിങ്ങിന്റെ പരിഭവം; മകനെ മന്ത്രിയാക്കുമെന്ന പ്രതീക്ഷയില്‍ നേതാവ്

അതേസമയം, പ്രതിഭയെ മാറ്റിനിര്‍ത്തിയെങ്കിലും മകന്‍ വിക്രമാദിത്യ സിങ്ങിനെ മന്ത്രിസഭയില്‍ മുന്തിയ വകുപ്പില്‍ തന്നെ നിയമിക്കുമെന്ന് കണക്കുകൂടിലാണ് അവര്‍. തന്റെ മകനെ മന്ത്രിയാക്കുമെന്ന കാര്യം ഏതാണ്ട് ഉറപ്പാണെന്നാണ് പ്രതിഭ സിങ് പറയുന്നതും.

Keywords: Rahul Gandhi hugs Pratibha Singh at Himachal CM oath amid simmering tension, Himachal Pradesh, News, Politics, Chief Minister, Rahul Gandhi, Controversy, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script