അമര്‍ ജവാന്‍ ജ്യോതിയുടെ ചിത്രവുമായി രാജ്യത്തിന് റിപബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി

 



ന്യൂഡെല്‍ഹി: (www.kvartha.com 26.01.2022) അമര്‍ ജവാന്‍ ജ്യോതിയുടെ ചിത്രം പങ്കിട്ട് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിയുടെ റിപബ്ലിക് ദിനാശംസ. റിപബ്ലിക് ദിനത്തിലെ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിലെ പ്രധാന സവിശേഷതയും അമര്‍ ജവാന്‍ ജ്യോതിയുടെ ചിത്രമാണ്. ട്വീറ്റിനൊപ്പം അമര്‍ ജവാന്‍ ജ്യോതിയുടെ ഇലുസ്‌ട്രേഷനാണ് രാഹുല്‍ ഗാന്ധി ഉള്‍പെടുത്തിയത്.

റിപബ്ലിക് ദിനത്തിലെ ട്വീറ്റിലും അമര്‍ ജവാന്‍ ജ്യോതി മാറ്റിയതിലെ കടുത്ത എതിര്‍പാണ് രാഹുല്‍ ഗാന്ധി പ്രകടിപ്പിക്കുന്നത്. 

1950ലെ റിപബ്ലിക് ദിനത്തില്‍ നമ്മുടെ രാജ്യം ശരിയായ ദിശയിലുള്ള ആദ്യത്തെ ചുവടുവെപ്പ് ആത്മവിശ്വാസത്തോടെ നടത്തിയെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. സത്യത്തിലേക്കും സമത്വത്തിലേക്കുമായിരുന്നു ആ ചുവടുവയ്‌പ്പെന്നും അദ്ദേഹം കുറിച്ചു.

അമര്‍ ജവാന്‍ ജ്യോതിയുടെ ചിത്രവുമായി രാജ്യത്തിന് റിപബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി


വീരമൃത്യു വരിച്ച സൈനികരുടെ നിത്യസ്മരണക്കായുള്ള ഇന്‍ഡ്യാഗേറ്റിലെ അണയാദീപം 'അമര്‍ ജവാന്‍ ജ്യോതി' സമീപത്തെ ദേശീയ യുദ്ധസ്മാരകത്തിലേക്ക് മാറ്റിയിരുന്നു. ഇന്റഗ്രേറ്റഡ് ഡിഫെന്‍സ് സ്റ്റാഫ്‌മേധാവി എയര്‍ മാര്‍ഷല്‍ ബാലഭദ്ര രാധാകൃഷ്ണയാണ് അമര്‍ ജവാന്‍ ജ്യോതി ദേശീയ യുദ്ധസ്മാരകത്തിലെ ജ്യോതിയില്‍ ലയിപ്പിച്ചത്. 

ഇന്‍ഡ്യയുടെ സൈനിക ചരിത്രത്തിന്റെ തിളക്കമായി 50 വര്‍ഷം ജ്വലിച്ച വിളക്ക് 400 മീറ്റര്‍ അകലെ ദേശീയ യുദ്ധ സ്മാരകത്തിന്റെ ഭാഗമാക്കിയത് രാഷ്ട്രീയവിവാദവും ആയിരുന്നു. രാഹുല്‍ ഗാന്ധി തന്നെ ഈ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു.

Keywords:  News, National, India, New Delhi, Republic Day, Rahul Gandhi, Social Media, Twitter, Rahul Gandhi highlights Amar Jawan Jyoti in his Republic Day tweet
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia