SWISS-TOWER 24/07/2023

Rahul Gandhi | ഭാരത് ജോഡോ യാത്ര എളുപ്പമായിരുന്നില്ല, 3-ാം ദിവസം തന്നെ രാഹുല്‍ ഗാന്ധിക്ക് കടുത്ത മുട്ടുവേദന വന്നു, മാറി നിന്നാലോ എന്നുപോലും ചിന്തിച്ചുവെന്നും കെസി വേണുഗോപാല്‍

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ കോണ്‍ഗ്രസ് നടത്തിയ ഭാരത് ജോഡോ യാത്ര അടുത്തിടെയാണ് സമാപിച്ചത്. യാത്രയിലുടനീളം നിരവധി പ്രമുഖരാണ് അനുഗമിച്ചത്. അത് പാര്‍ടിക്ക് കൂടുതല്‍ കരുത്ത് പകരുകയും ചെയ്തു.

Rahul Gandhi | ഭാരത് ജോഡോ യാത്ര എളുപ്പമായിരുന്നില്ല, 3-ാം ദിവസം തന്നെ രാഹുല്‍ ഗാന്ധിക്ക് കടുത്ത മുട്ടുവേദന വന്നു, മാറി നിന്നാലോ എന്നുപോലും ചിന്തിച്ചുവെന്നും കെസി വേണുഗോപാല്‍

എന്നാല്‍ യാത്രയെ കുറിച്ചും അനുഭവിച്ച കഷ്ടതകളെ കുറിച്ചും വിവരിക്കുകയാണ് കോണ്‍ഗ്രസ് ജെനറല്‍ സെക്രടറി കെസി വേണുഗോപാല്‍. യാത്ര അത്ര എളുപ്പമായിരുന്നില്ലെന്ന് വേണുഗോപാല്‍ പറഞ്ഞു. യാത്ര തുടങ്ങി മൂന്നാം ദിവസം തന്നെ രാഹുല്‍ ഗാന്ധിക്ക് കാല്‍മുട്ടുവേദന തുടങ്ങി. അത് കലശലാകുകയും ചെയ്തു.

യാത്ര കേരളത്തിലേക്ക് കടന്നപ്പോള്‍ അതിശക്തമായ മുട്ടുവേദനകൊണ്ട് രാഹുല്‍ പിടയുകയായിരുന്നു. വേദന സഹിക്കവയ്യാതെ, ഒരു ഘട്ടത്തില്‍ രാഹുലില്ലാതെ യാത്ര തുടരുന്നത് പോലും ആലോചിച്ചുവെന്നും വേണുഗോപാല്‍ പറയുന്നു.

കാല്‍മുട്ട് വേദന അതി കഠിനമായതോടെ ഒരു രാത്രി അദ്ദേഹം എന്നെ വിളിച്ച് മുട്ടുവേദനയുടെ ഗുരുതരാവസ്ഥയെ കുറിച്ച് പറഞ്ഞു. അദ്ദേഹത്തിന് പകരം മറ്റേതെങ്കിലും നേതാവിനെ വെച്ച് യാത്ര പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അതിനു പിന്നാലെ കാല്‍മുട്ട് വേദനയുടെ ഗുരുതരാവസ്ഥയെ കുറിച്ച് പറയാന്‍ പ്രിയങ്കാ ഗാന്ധിയുടെ കോളും വന്നു. മറ്റേതെങ്കിലും മുതിര്‍ന്ന നേതാക്കളെ വെച്ച് യാത്ര തുടരാനാണ് അവര്‍ നിര്‍ദേശിച്ചതെന്നും വേണുഗോപാല്‍ പറയുന്നു.

രാഹുലില്ലാതെ യാത്ര പൂര്‍ത്തിയാക്കാനാകില്ലെന്നതിനാല്‍ പിന്നീട് പ്രവര്‍ത്തകരെല്ലാം ദൈവീക ഇടപെടലിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. പിന്നീട് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ച ഫിസിയോ തെറാപിസ്റ്റ് യാത്രയിലെത്തുകയും അദ്ദേഹത്തിന്റെ ചികിത്സയില്‍ രോഗം ഭേദമാവുകയും യാത്ര തുടരുകയുമായിരുന്നു.

136 ദിവസം കൊണ്ട് 12 സംസ്ഥാനങ്ങളും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളുമുള്‍പ്പെടെ 4000 കിലോമീറ്റര്‍ ദൂരമാണ് ഭാരത് ജോഡോ യാത്ര കടന്നുപോയത്. യാത്രയില്‍ ദിവസവും രാഹുല്‍ നടക്കുകയും ചെയ്തിരുന്നുവെന്നും വേണുഗോപാല്‍ പറയുന്നു.

Keywords: Rahul Gandhi had knee pain; was about to quit Bharat Jodo Yatra: Cong leader, New Delhi, News, Politics, Rahul Gandhi, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia