Rahul Gandhi | 'മോദി' പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ ശിക്ഷാവിധി സ്റ്റേ ചെയ്യാന്‍ അപീലുമായി സുപ്രീം കോടതിയെ സമീപിച്ച് രാഹുല്‍ ഗാന്ധി

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) 'മോദി' പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ ശിക്ഷാവിധി സ്റ്റേ ചെയ്യാന്‍ അപീലുമായി സുപ്രീം കോടതിയെ സമീപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കുറ്റക്കാരനെന്നു വിധിച്ച മജിസ്‌ട്രേറ്റ് കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത് ഹൈകോടതി തള്ളിയ സാഹചര്യത്തിലാണ് മേല്‍ കോടതിയെ സമീപിച്ചത്.

Rahul Gandhi | 'മോദി' പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ ശിക്ഷാവിധി സ്റ്റേ ചെയ്യാന്‍ അപീലുമായി സുപ്രീം കോടതിയെ സമീപിച്ച് രാഹുല്‍ ഗാന്ധി

കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ രാഹുലിന് എംപി സ്ഥാനം നഷ്ടമായിരുന്നു. 2019 ഏപ്രിലില്‍ കര്‍ണാടക കോലാറിലെ ലോക് സഭാ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍, 'മോഷ്ടാക്കള്‍ക്കെല്ലാം മോദിയെന്ന് പേരുള്ളത് എന്തുകൊണ്ട്' എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത് അപകീര്‍ത്തിയുണ്ടാക്കിയെന്നാണ് കേസ്. ബിജെപി ഗുജറാത് എംഎല്‍എ പൂര്‍ണേശ് മോദിയാണ് ഇതുസംബന്ധിച്ച് സൂറത് കോടതിയില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് മാര്‍ച് 23ന് കേസില്‍ സൂറത് മജിസ്‌ട്രേറ്റ് കോടതി രാഹുലിന് രണ്ടു വര്‍ഷം തടവും പിഴയും വിധിക്കുകയായിരുന്നു.

പിന്നാലെ രാഹുലിന്റെ ലോക് സഭാംഗത്വം നഷ്ടമായി. ഇതിനെതിരായ അപീല്‍ നല്‍കിയതിന് പുറമെ, ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോടതിയേയും ഹൈകോടതിയേയും രാഹുല്‍ ഗാന്ധി സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു.

Keywords:  Rahul Gandhi Goes To Supreme Court For Relief In 'Modi Surname' Case, New Delhi, News, Politics, Congress Leader, Rahul Gandhi, Supreme Court, Appeal, Surat Court, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia