Rahul Gandhi | രാഹുല്‍ ഗാന്ധിക്ക് ഇനി തുഗ്ലക് ലെയ്നിലെ ഔദ്യോഗിക വസതിയില്‍ തന്നെ താമസിക്കാം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ലോക്‌സഭാംഗത്വം തിരിച്ചുകിട്ടിയ വയനാട് എംപി രാഹുല്‍ ഗാന്ധിക്ക് മുന്‍പ് താമസിച്ചിരുന്ന തുഗ്ലക് ലെയ്നിലെ ഔദ്യോഗിക വസതിയില്‍ തന്നെ ഇനി താമസിക്കാം, വസതി രാഹുലിന് തിരിച്ചുനല്‍കി. തുഗ്ലക് ലെയിനിലെ 12-ാം നമ്പര്‍ വസതി തന്നെ രാഹുലിന് അനുവദിക്കാന്‍ പാര്‍ലമെന്ററി സമിതി തീരുമാനിക്കുകയായിരുന്നു.

ഇതു സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് 'ഈ രാജ്യമാണ് എന്റെ വസതിയെന്ന്' ആണ് രാഹുലിന്റെ മറുപടി. 2019-ലെ മോദി പരാമര്‍ശത്തിലെ അപകീര്‍ത്തിക്കേസില്‍, കുറ്റക്കാരനാണെന്ന സൂറത് മജിസ്‌ട്രേറ്റ് കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് തിങ്കളാഴ്ച രാഹുലിന്റെ സഭാംഗത്വം  പുനഃസ്ഥാപിച്ച് ലോക്‌സഭാ സെക്രടേറിയറ്റ് വിജ്ഞാപനമിറക്കിയത്.

Rahul Gandhi | രാഹുല്‍ ഗാന്ധിക്ക് ഇനി തുഗ്ലക് ലെയ്നിലെ ഔദ്യോഗിക വസതിയില്‍ തന്നെ താമസിക്കാം

പിന്നാലെ, രാഹുലിന് വസതി തിരിച്ചു നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ലോക്സഭാ ഹൗസിങ് കമിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് എംപി സ്ഥാനം നഷ്ടമായതിനു പിന്നാലെയാണ് ഏപ്രില്‍ 22ന് രാഹുല്‍ ഔദ്യോഗിക വസതി ഒഴിഞ്ഞത്. വസതി ഒഴിയണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് ലോക്‌സഭാ ഹൗസിങ് കമിറ്റി നോടിസ് നല്‍കിയിരുന്നു. തുടര്‍ന്ന് അമ്മ സോണിയ ഗാന്ധിയുടെ 10 ജന്‍പഥ് റോഡിലെ വീട്ടിലാണ് രാഹുല്‍ താമസിച്ചിരുന്നത്.

Keywords:  Rahul Gandhi gets back 12, Tughlaq Lane bungalow after being reinstated as Lok Sabha MP, New Delhi, News, Politics, Rahul Gandhi, Tughlaq Lane Bungalow, Lok Sabha MP, Media, Sonia Gandhi, Politics, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script