Congress | രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവം; പോരാടാനുറച്ച് കോണ്‍ഗ്രസ്; ഞായറാഴ്ച രാജ്ഘട്ടില്‍ സത്യഗ്രഹം

 


ന്യൂഡെല്‍ഹി: (www.kvartha.com) രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍നിന്ന് അയോഗ്യനാക്കിയതിനെതിരെ പോരാടാനുറച്ച് കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ 10 മണിക്ക് രാജ്ഘട്ടില്‍ സത്യഗ്രഹം നടത്തും. പാര്‍ടി അധ്യക്ഷന്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും. വിഷയത്തില്‍ പ്രതിപക്ഷ ഐക്യം തുടരുമെന്നാണ് പ്രതീക്ഷയെന്ന് എഐസിസി ജെനറല്‍ സെക്രടറി കെസി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

Congress | രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവം; പോരാടാനുറച്ച് കോണ്‍ഗ്രസ്; ഞായറാഴ്ച രാജ്ഘട്ടില്‍ സത്യഗ്രഹം

മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ സൂറത് കോടതി രണ്ടുവര്‍ഷത്തെ തടവിനു ശിക്ഷിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ലോക്‌സഭാ സെക്രടേറിയറ്റ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി വിജ്ഞാപനം ഇറക്കിയത്. ഇതിനു പിന്നാലെ കേന്ദ്രസര്‍കാരിനെ വിമര്‍ശിച്ചും രാഹുലിനെ പിന്തുണച്ചും 18 പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ രാജ്യമെങ്ങും പ്രവര്‍ത്തകള്‍ പ്രതിഷേധം നടത്തുകയാണ്.

വ്യവസായി അദാനിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണ്ണുകളില്‍ ഭയം കണ്ടതായി രാഹുല്‍ ഗാന്ധി ഉച്ചയ്ക്ക് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അദാനി- മോദി ബന്ധം പാര്‍ലമെന്റില്‍ ഉന്നയിച്ചതിന്റെ പേരിലാണ് തന്നെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയത്. അക്രമിച്ചും അയോഗ്യനാക്കിയും നിശബ്ദനാക്കാമെന്ന് കരുതിയാല്‍ സര്‍കാരിനു തെറ്റിപ്പോയി. മാപ്പ് ചോദിക്കാന്‍ താന്‍ സവര്‍കറല്ലെന്നും ഗാന്ധിയാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.

Keywords:  Rahul Gandhi Disqualification: Congress to hold Satyagraha at Rajghat, New Delhi, News, Congress, Rahul Gandhi, Protest, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia