Rahul Gandhi | അപകീര്‍ത്തി കേസ്: രാഹുല്‍ ഗാന്ധിയുടെ ജാമ്യ കാലാവധി നീട്ടി സൂറത് സെഷന്‍സ് കോടതി, കേസ് ഏപ്രില്‍ 13ന് പരിഗണിക്കാനായി മാറ്റി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) അപകീര്‍ത്തി കേസിലെ സൂറത് ചീഫ് മജിസ്‌ട്രേറ്റ് കോടതിയുടെ ശിക്ഷാവിധിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സൂറത് സെഷന്‍സ് കോടതിയില്‍ നേരിട്ടെത്തി അപീല്‍ നല്‍കി. തിങ്കളാഴ്ച രാവിലെയാണ് രാഹുല്‍ അപീല്‍ നല്‍കാനെത്തിയത്. ശിക്ഷയും കുറ്റവും മരവിപ്പിക്കാന്‍ അപേക്ഷകളും സമര്‍പ്പിച്ചു.

ഇതിനു പിന്നാലെ സൂറത് സെഷന്‍സ് കോടതി രാഹുലിന്റെ ജാമ്യ കാലാവധി നീട്ടുകയും കേസ് ഏപ്രില്‍ 13ന് പരിഗണിക്കാനായി മാറ്റുകയും ചെയ്തു. രാഹുല്‍ ഗാന്ധിയുടെ ഹര്‍ജിയില്‍ ഏപ്രില്‍ 10നകം പ്രതികരണം അറിയിക്കാന്‍ പരാതിക്കാരനോടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇനി ഏപ്രില്‍ 13ന് ഹര്‍ജി പരിഗണിക്കുമ്പോള്‍ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും കോടതി രാഹുലിന് നിര്‍ദേശം നല്‍കി.

നേരത്തെ മജിസ്‌ട്രേറ്റ് കോടതി രാഹുലിന് ജാമ്യം നല്‍കിയിരുന്നു. അപീല്‍ നല്‍കാന്‍ 30 ദിവസത്തേക്ക് ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ചാണ് ജാമ്യം അനുവദിച്ചിരുന്നത്. ഈ ജാമ്യമാണ് സെഷന്‍സ് കോടതി നീട്ടി നല്‍കിയത്. സഹോദരിയും എഐസിസി ജെനറല്‍ സെക്രടറിയുമായ പ്രിയങ്ക ഗാന്ധി, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ അശോക് ഗെലോട് (രാജസ്താന്‍), ഭൂപേഷ് ബാഗല്‍ (ഛത്തീസ്ഗഡ്), സുഖ്വിന്ദര്‍ സിങ് സുഖു (ഹിമാചല്‍ പ്രദേശ്) തുടങ്ങിയവര്‍ക്കൊപ്പമാണ് രാഹുല്‍ കോടതിയിലെത്തിയത്.

രാഹുലിനെ അനുഗമിക്കാന്‍ മുതിര്‍ന്ന നേതാക്കളോട് പാര്‍ടി ആവശ്യപ്പെട്ടിരുന്നു. മോദി എന്ന് പേരുള്ളവരെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിന് സൂറത് മജിസ്‌ട്രേറ്റ് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. 15,000 രൂപ പിഴയും വിധിച്ചിരുന്നു. കോടതി വിധി വന്ന് 12-ാം ദിവസമാണ് അപീല്‍ നല്‍കിയത്.

Rahul Gandhi | അപകീര്‍ത്തി കേസ്: രാഹുല്‍ ഗാന്ധിയുടെ ജാമ്യ കാലാവധി നീട്ടി സൂറത് സെഷന്‍സ് കോടതി, കേസ് ഏപ്രില്‍ 13ന് പരിഗണിക്കാനായി മാറ്റി

കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ ലോക്‌സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കുകയും ചെയ്തു. അപീല്‍ നല്‍കാതെ ജയിലില്‍ പോകാനായിരുന്നു രാഹുലിന്റെ തീരുമാനമെങ്കിലും പാര്‍ടി നിയമ സെല്‍ അപീല്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. 2019 ഏപ്രില്‍ 13ന് കര്‍ണാടകയിലെ കോലാറില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വച്ചു നടത്തിയ പരാമര്‍ശത്തിനെതിരെയാണ് കേസ്.

'എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേരുള്ളത് എന്തുകൊണ്ട്' എന്ന പരാമര്‍ശത്തിനെതിരെ ഗുജറാതിലെ ബിജെപി നേതാവ് പൂര്‍ണേഷ് മോദി നല്‍കിയ പരാതിയിലാണ് കോടതി ശിക്ഷിച്ചത്. പട്‌നയില്‍ ബിജെപി നേതാവ് സുശീല്‍കുമാര്‍ മോദി നല്‍കിയ അപകീര്‍ത്തിക്കേസില്‍ ഏപ്രില്‍ 12ന് രാഹുല്‍ ഗാന്ധിയോടു ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Keywords:  Rahul Gandhi defamation case: Sessions court grants bail to Rahul Gandhi, New Delhi, News, Politics, Rahul Gandhi, Congress, Appeal, Court, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script