Rahul Gandhi | അസം ജനതയുടെ സൈനികനായി ലോക് സഭയില്‍ പോരാടുമെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി
പ്രതികരണം ദുരിതാശ്വാസ ക്യാംപുകളിലെ സന്ദര്‍ശനത്തിനു ശേഷം
ദുരിതബാധിതരുടെ എണ്ണം തെളിയിക്കുന്നത് പ്രളയരഹിത അസം വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ ഇരട്ട എന്‍ജിനുള്ള ബിജെപി സര്‍കാരിന്റെ ഗുരുതരമായ കെടുകാര്യസ്ഥത
ഗുവാഹത്തി: (KVARTHA) അസം ജനതയുടെ സൈനികനായി ലോക്സഭയില്‍ പോരാടുമെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അസമിലെ അവസ്ഥയ്ക്ക് പരിഹാരമായി ഹ്രസ്വകാല പദ്ധതികള്‍, മുഴുവന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും പ്രളയ നിയന്ത്രണത്തിനായുള്ള ദീര്‍ഘകാല പദ്ധതികള്‍ എന്നിവ നടപ്പിലാക്കണമെന്നും രാഹുല്‍ കേന്ദ്ര സര്‍കാരിനോട് ആവശ്യപ്പെട്ടു.
വെള്ളപ്പൊക്കത്തില്‍ ജീവന്‍ നഷ്ടമായ എട്ടു വയസ്സുകാരന്‍ അവിനാഷിന്റേതടക്കം ഹൃദയഭേദകമായ സംഭവങ്ങളാണ് അസമില്‍ നടക്കുന്നത്. മരണമടഞ്ഞവരുടെ കുടുംബങ്ങളോട് അദ്ദേഹം അനുശോചനവും അറിയിച്ചു. അസമിലെ ദുരിതാശ്വാസ ക്യാംപുകളിലെ സന്ദര്‍ശനത്തിനു ശേഷമാണ് രാഹുലിന്റെ പ്രതികരണം.
എക്‌സിലൂടെയായിരുന്നു രാഹുല്‍ ഇക്കാര്യം അറിയിച്ചത്. പ്രളയരഹിത അസം വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ ഇരട്ട എന്‍ജിനുള്ള ബിജെപി സര്‍കാരിന്റെ ഗുരുതരമായ കെടുകാര്യസ്ഥതയാണ് ദുരിതബാധിതരുടെ എണ്ണം തെളിയിക്കുന്നതെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു.
രാഹുലിന്റെ വാക്കുകള്‍:
ഞാന്‍ അസമിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു. പാര്‍ലമെന്റില്‍ അവരുടെ സൈനികനായി പ്രവര്‍ത്തിക്കും. സംസ്ഥാനത്തിനുവേണ്ടി സാധ്യമായ എല്ലാ സഹായവും പിന്തുണയും എത്രയും വേഗം എത്തിക്കണമെന്ന് കേന്ദ്ര സര്‍കാരിനോടു അഭ്യര്‍ഥിക്കുന്നു. അസമിന് പുനരധിവാസവും നഷ്ടപരിഹാരവും ആശ്വാസവും സാധ്യമാകുന്ന ഹ്രസ്വകാല പദ്ധതികളും വെള്ളപ്പൊക്കം നിയന്ത്രിക്കാനായി വടക്കുകിഴക്കന്‍ വാടര്‍ മാനേജ്മെന്റ് അതോറിറ്റിയും ആവശ്യമാണ്.
വെള്ളപ്പൊക്കത്തില്‍ ജീവന്‍ നഷ്ടമായ എട്ടു വയസ്സുകാരന്‍ അവിനാഷിന്റേതടക്കം ഹൃദയഭേദകമായ സംഭവങ്ങളാണ് അസമില്‍ നടക്കുന്നത്. മരണമടഞ്ഞവരുടെ കുടുംബങ്ങളോട് അനുശോചനമറിയിക്കുന്നു- എന്നും രാഹുല്‍ കുറിച്ചു.
#WATCH | Congress MP and Lok Sabha LoP Rahul Gandhi reaches Imphal, Manipur
— ANI (@ANI) July 8, 2024
He will visit relief camps here and will call on the Manipur Governor this evening. https://t.co/Pl8PXUMWYp pic.twitter.com/NayVmqDYg0
അസം പ്രദേശ് കോണ്‍ഗ്രസ് കമിറ്റി പ്രസിഡന്റ് ഭൂപന്‍ ബോറയും മറ്റു മുതിര്‍ന്ന സംസ്ഥാന, ജില്ലാ പാര്‍ടി നേതാക്കളും ചേര്‍ന്നാണ് കുംഭീര്‍ഗ്രാം വിമാനത്താവളത്തില്‍ എത്തിയ രാഹുലിനെ സ്വീകരിച്ചത്. നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലായി അസമിലെ ബിജെപി സര്‍കാര്‍ ദുരിതാശ്വാസത്തിനും പുനര്‍നിര്‍മാണത്തിനുമായി 10,785 കോടി രൂപ കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചത് വെറും 250 കോടി രൂപയാണെന്ന് ഭൂപന്‍ ബോറ ആരോപിച്ചു.
അസമിലെ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പം സമയം ചെലവഴിച്ച രാഹുല്‍, അസം പ്രദേശ് കോണ്‍ഗ്രസ് കമിറ്റി ഭാരവാഹികളുമായും ചര്‍ച നടത്തി. പ്രതിപക്ഷ നേതാവായി സ്ഥാനമേറ്റ ശേഷമുള്ള രാഹുലിന്റെ ആദ്യ വടക്കുകിഴക്കന്‍ സന്ദര്‍ശനമാണിത്. കലാപം ആരംഭിച്ചശേഷം മൂന്നാം തവണയാണ് രാഹുല്‍ മണിപ്പൂരിലെത്തുന്നത്.
മണിപ്പുര്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രിക്ക് കഴിഞ്ഞില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് കുറ്റപ്പെടുത്തി. 'ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അസമിലേക്കും മണിപ്പുരിലേക്കും പോകുമ്പോള്‍ ഇന്‍ഡ്യയുടെ 'നോണ്‍-ബയോളജികല്‍' പ്രധാനമന്ത്രി മോസ് കോയിലേക്ക് പോകുന്നു. റഷ്യ-യുക്രെയ്ന്‍ യുദ്ധം നിര്‍ത്തിവച്ചതായി അവകാശപ്പെട്ടിരുന്ന നോണ്‍-ബയോളജികല്‍ പ്രധാനമന്ത്രിയുടെ വക്താക്കള്‍ ഈ മോസ്‌കോ യാത്രയില്‍ കൂടുതല്‍ വിചിത്രമായ അവകാശവാദങ്ങളുന്നയിക്കാനും സാധ്യതയുണ്ട്'- എന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.