Rahul Gandhi | രാഹുൽ ഗാന്ധി വീണ്ടും എംപിയായി പാർലമെന്റിൽ; വൻ വരവേൽപ് നൽകി പ്രതിപക്ഷ നേതാക്കൾ; പാർട്ടി ആസ്ഥാനത്തും വസതിയിലും ആഘോഷത്തിൽ പ്രവർത്തകർ; മധുരം പങ്കിട്ട് മല്ലികാർജുൻ ഖാർഗെ; വീഡിയോ

ന്യൂഡെൽഹി: (www.kvartha.com) ലോക്‌സഭാ എംപി പദവി പുനഃസ്ഥാപിച്ചതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിലെത്തി. അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് അനുകൂലമായി സുപ്രീം കോടതി വിധിയുണ്ടായതിന് പിന്നാലെ തിങ്കളാഴ്ച (ഓഗസ്റ്റ് ഏഴ്) ലോക്സഭാ സെക്രട്ടേറിയറ്റ് അംഗത്വം പുനഃസ്ഥാപിച്ച് ഉത്തരവിറക്കിയിരുന്നു.

Rahul Gandhi | രാഹുൽ ഗാന്ധി വീണ്ടും എംപിയായി പാർലമെന്റിൽ; വൻ വരവേൽപ് നൽകി പ്രതിപക്ഷ നേതാക്കൾ; പാർട്ടി ആസ്ഥാനത്തും വസതിയിലും ആഘോഷത്തിൽ പ്രവർത്തകർ; മധുരം പങ്കിട്ട് മല്ലികാർജുൻ ഖാർഗെ; വീഡിയോ

മൺസൂൺ സമ്മേളനം നടക്കുന്നതിനിടെയാണ് പാർലമെന്റിൽ രാഹുൽ ഗാന്ധി എത്തിയത്. പാർലമെന്റ് പരിസരത്തേക്ക് പ്രവേശിച്ച അദ്ദേഹത്തിന് നിരവധി പ്രതിപക്ഷ എംപിമാരിൽ നിന്ന് ഉജ്വല സ്വീകരണം ലഭിച്ചു. മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നിൽ വണങ്ങിയതിന് ശേഷമാണ് രാഹുൽ പാർലമെന്റിലേക്ക് പ്രവേശിച്ചത്.

Rahul Gandhi | രാഹുൽ ഗാന്ധി വീണ്ടും എംപിയായി പാർലമെന്റിൽ; വൻ വരവേൽപ് നൽകി പ്രതിപക്ഷ നേതാക്കൾ; പാർട്ടി ആസ്ഥാനത്തും വസതിയിലും ആഘോഷത്തിൽ പ്രവർത്തകർ; മധുരം പങ്കിട്ട് മല്ലികാർജുൻ ഖാർഗെ; വീഡിയോ

'മോദി കുടുംബപ്പേര്' പരാമർശത്തിന്റെ പേരിൽ ഗുജറാത്ത് കോടതി അപകീർത്തി കേസിൽ ശിക്ഷിക്കുകയും രണ്ട് വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തതിന് ശേഷം മാർച്ച് 23 ന് രാഹുൽ ഗാന്ധിയെ ലോക്സഭാ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിരുന്നു. രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം പുനഃസ്ഥാപിക്കാനുള്ള തീരുമാനത്തെ സ്വാഗതാർഹമായ നടപടിയെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിശേഷിപ്പിച്ചത്.

ലോക്‌സഭാ സെക്രട്ടേറിയറ്റ് രാഹുൽ ഗാന്ധിയുടെ എംപി പദവി അയോഗ്യനാക്കിയ നടപടി പിൻവലിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാക്കൾക്ക് മധുരം വിളമ്പുന്ന വീഡിയോയും അദ്ദേഹം ട്വീറ്റ് ചെയ്തു. വാർത്ത പുറത്തുവന്നയുടൻ പാർട്ടി ആസ്ഥാനത്തും കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ വസതിക്ക് പുറത്തും ആഘോഷങ്ങൾ നടന്നു.

Rahul Gandhi | രാഹുൽ ഗാന്ധി വീണ്ടും എംപിയായി പാർലമെന്റിൽ; വൻ വരവേൽപ് നൽകി പ്രതിപക്ഷ നേതാക്കൾ; പാർട്ടി ആസ്ഥാനത്തും വസതിയിലും ആഘോഷത്തിൽ പ്രവർത്തകർ; മധുരം പങ്കിട്ട് മല്ലികാർജുൻ ഖാർഗെ; വീഡിയോ

Keywords: News, National, New Delhi,  Rahul Gandhi, MP, Supreme Court, Politics, Rahul Gandhi back as MP after Supreme Court relief. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia