SWISS-TOWER 24/07/2023

Marriage talk | ഒരു തമിഴ് പെണ്‍കുട്ടിയെ കണ്ടെത്തട്ടെ? ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുലിനോട് സ്ത്രീകള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com) രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ നിന്നുള്ള രസകരമായ ചിത്രങ്ങള്‍ പങ്കുവെച്ച് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ജയ്റാം രമേഷ്. യാത്രയുടെ മൂന്നാം ദിവസം തമിഴ്നാട്ടിലെ മാര്‍ത്താണ്ഡത്ത് തൊഴിലുറപ്പ് ജോലിയിലേര്‍പെട്ട സ്ത്രീകളുമായുള്ള രാഹുലിന്റെ സംവാദന്റെ ചിത്രങ്ങളാണ് രസകരമായ കുറിപ്പോടെ ജയ്റാം രമേഷ് പങ്കുവെച്ചത്.
Aster mims 04/11/2022

Marriage talk | ഒരു തമിഴ് പെണ്‍കുട്ടിയെ കണ്ടെത്തട്ടെ? ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുലിനോട് സ്ത്രീകള്‍

'തൊഴിലുറപ്പ് സ്ത്രീകളുമായി സംവദിക്കുന്നതിനിടെ ഒരു സ്ത്രീ രാഹുലിനോട് ഇങ്ങനെ പറയുകയുണ്ടായി, രാഹുല്‍ ഗാന്ധി തമിഴ്‌നാടിനെ സ്‌നേഹിക്കുന്നുണ്ടെന്ന് തങ്ങള്‍ക്ക് അറിയാം. രാഹുലിന് വേണ്ടി ഒരു തമിഴ് പെണ്‍കുട്ടിയെ കണ്ടെത്താന്‍ തങ്ങള്‍ തയാറാണെന്നായിരുന്നു സ്ത്രീ പറഞ്ഞതെന്ന് ജയ്റാം രമേഷ് കുറിച്ചു. അവരുടെ സംസാരം രാഹുലിനെ രസിപ്പിച്ചുവെന്ന് ചിത്രം വ്യക്തമാക്കുന്നുവെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കൊപ്പമുള്ള രാഹുലിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

രാഹുലിനൊപ്പം ജയ്റാം രമേഷും ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നുണ്ട്. തമിഴ്നാട്ടിലെ യാത്ര പൂര്‍ത്തിയാക്കിയ സംഘം ഞായറാഴ്ച രാവിലെ ഏഴുമണിയോടെ കേരളത്തിലെത്തി. വന്‍ വരവേല്‍പാണ് സംഘത്തിന് കേരളത്തില്‍ നല്‍കിയത്. കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച യാത്ര 12 സംസ്ഥാനങ്ങളിലൂടെ കടന്ന് കശ്മീരിലാണ് അവസാനിക്കുക. സെപ്തംബര്‍ എട്ടിനാണ് യാത്ര ആരംഭിച്ചത്. 118 പേരാണ് രാഹുലിനൊപ്പം യാത്രയിലുള്ളത്.

യാത്രയില്‍ പങ്കെടുക്കുന്നത് കേവലം രാഷ്ട്രീയ നിലപാട് മാത്രമല്ല, വ്യക്തിപരമായ യാത്രകൂടിയാണ്. യാത്രയിലൂടെ രാജ്യത്തെ മനസ്സിലാക്കുന്നതിനൊപ്പം സ്വയം മനസ്സിലാക്കാനും ആഗ്രഹിക്കുന്നു, രണ്ടോ മൂന്നോ മാസങ്ങള്‍ക്ക് ശേഷം, ഞാന്‍ അല്‍പം കൂടി വിവേകശാലിയാവുമെന്നാണ് കരുതുന്നതെന്നുമായിരുന്നു ഭാരത് ജോഡോ യാത്രയെ കുറിച്ച് രാഹുല്‍ നേരത്തെ പറഞ്ഞത്.

Keywords: Rahul Gandhi 'amused' after this marriage talk, Congress MP shares, Chennai, News, Politics, Rahul Gandhi, Marriage, Women, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia