Samit | ഇന്‍ഡ്യന്‍ ക്രികറ്റ് ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡ് 19 വയസിന് താഴെയുള്ള കര്‍ണാടക ടീമില്‍
Sep 24, 2023, 15:31 IST
ബംഗ്ലൂരു: (www.kvartha.com) ഇന്‍ഡ്യന്‍ ക്രികറ്റ് ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡ് 19 വയസിന് താഴെയുള്ള കര്‍ണാടക ടീമില്‍. വിനു മങ്കാദ് ട്രോഫിക്കുള്ള 15 അംഗ കര്‍ണാടക സ്‌ക്വാഡിലാണ് ദ്രാവിഡിന്റെ മകനും കളിക്കുന്നത്. ഹൈദരാബാദില്‍ ഒക്ടോബര്‍ 12 മുതല്‍ ടൂര്‍ണമെന്റ് നടക്കും.
നിലവില്‍ ഇന്‍ഡ്യന്‍ ടീമിനൊപ്പം ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയുടെ തിരക്കിലാണ് രാഹുല്‍ ദ്രാവിഡ്. അതുകൊണ്ടുതന്നെ സമിത് ദ്രാവിഡ് കളിക്കുമ്പോള്‍ ഏകദിന ലോകകപ് ടീമിനൊപ്പമായിരിക്കും അദ്ദേഹം. ഇക്കാരണത്താല്‍ മകന്റെ കളി കാണാന്‍ രാഹുല്‍ ദ്രാവിഡ് എത്തില്ല.
17 വയസ്സുകാരനായ സമിത് കര്‍ണാടകയ്ക്ക് വേണ്ടി 14 വയസിന് താഴെയുള്ള ടീമിലും കളിച്ചിട്ടുണ്ട്. ദ്രാവിഡിന്റെ ഇളയ മകന്‍ അന്‍വെ ദ്രാവിഡ് 14 വയസിന് താഴെയുള്ള കര്‍ണാടക ടീമിന്റെ കാപ്റ്റനാണ്. മക്കള്‍ ഇരുവരും പിതാവിന്റെ വഴി തന്നെ തിരഞ്ഞെടുക്കുകയായിരുന്നു.
കര്‍ണാടക അന്‍ഡര്‍ 19 ടീം: ധീരജ് ജെ ഗൗഡ, ധ്രുവ് പ്രഭാകര്‍, കാര്‍ത്തിക് എസ് യു, ശിവം സിങ്, ഹര്‍ഷില്‍ ധര്‍മണി, സമിത് ദ്രാവിഡ്, യുവ് രാജ് അറോറ, ഹാര്‍ദിക് രാജ്, ആരവ് മഹേഷ്, ആദിത്യ നായര്‍, ധനുഷ് ഗൗഡ, ശിഖര്‍ ഷെട്ടി, സമര്‍ഥ് നാഗരാജ്, കാര്‍ത്തികേയ, നിശ്ചിത് പൈ.

Keywords: Rahul Dravid’s son, Samit named in Karnataka’s squad for Vinoo Mankad Trophy, Bengaluru, News, Rahul Dravid’s Son, Karnataka’s squad, Samit, Vinoo Mankad Trophy, Anvay Dravid, Cricket, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.