SWISS-TOWER 24/07/2023

'നേരത്തെതന്നെ അതുണ്ട്, രാഹുല്‍ ഭയ്യാ, നിങ്ങളന്ന് അവധിയായിരുന്നു'; ഫിഷറീസിനു പ്രത്യേക മന്ത്രാലയം വേണമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ പരിഹസിച്ച് അമിത് ഷാ

 


ADVERTISEMENT



പുതുച്ചേരി: (www.kvartha.com 28.02.2021) ഫിഷറീസിനു പ്രത്യേക മന്ത്രാലയം വേണമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നേരത്തെതന്നെ അതുണ്ടെന്നും അവധി ആയിരുന്നതിനാലാണു രാഹുല്‍ അതേപ്പറ്റി അറിയാതിരുന്നതെന്നും അമിത് ഷാ പരിഹസിച്ചു. പുതുച്ചേരിയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Aster mims 04/11/2022

2019ല്‍ മന്ത്രാലയം സ്ഥാപിച്ചുവെന്നാണു ബിജെപിയുടെ മറുപടി. മന്ത്രാലയമുള്ള കാര്യം കോണ്‍ഗ്രസ് നേതാവിന് അറിയില്ലെന്നത് ഞെട്ടിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുതുച്ചേരിയില്‍ പറഞ്ഞിരുന്നു.

'ഏതാനും ദിവസം മുന്‍പ് ഇവിടെവച്ച് രാഹുല്‍ ഗാന്ധി ചോദിച്ചു, എന്തുകൊണ്ടാണു മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേകം ഫിഷറീസ് വകുപ്പ് രൂപീകരിക്കരിക്കാത്തതെന്ന്. പ്രത്യേക മന്ത്രാലയത്തിന്റെ രൂപീകരണത്തിനു നേരത്തെതന്നെ മോദിജി ശ്രമം തുടങ്ങിയിരുന്നു. അതു തീരുമാനിച്ച സമയത്തു രാഹുല്‍ ഭയ്യാ (സഹോദരന്‍) നിങ്ങള്‍ അവധിയിലായിരുന്നു. അതിനാലാണ് അറിയാതിരുന്നത്.' രാഹുലിന്റെ വിദേശയാത്രയെ സൂചിപ്പിച്ച് അമിത് ഷാ പറഞ്ഞു.

'നേരത്തെതന്നെ അതുണ്ട്, രാഹുല്‍ ഭയ്യാ, നിങ്ങളന്ന് അവധിയായിരുന്നു'; ഫിഷറീസിനു പ്രത്യേക മന്ത്രാലയം വേണമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ പരിഹസിച്ച് അമിത് ഷാ


'ലോക്‌സഭയില്‍ നാലു തവണയായി അംഗമായി തുടരുന്ന ഒരു പാര്‍ടി നേതാവിനു രാജ്യത്തു രണ്ടു വര്‍ഷം മുന്‍പു ഫിഷറീസ് വകുപ്പ് ആരംഭിച്ച കാര്യം അറിയില്ലേ എന്നു പുതുച്ചേരിയിലെ ജനങ്ങളോട് ചോദിക്കാന്‍ ആഗ്രഹിക്കുകയാണ്. ഈ പാര്‍ടിയാണോ പുതുച്ചേരിയെ സംരക്ഷിക്കുക?' ഷാ ചോദിച്ചു. പുതുച്ചേരിയില്‍ മത്സ്യത്തൊഴിലാളികളെ സന്ദര്‍ശിക്കുന്നതിനിടെയാണു ഫിഷറീസ് വകുപ്പിനു പ്രത്യേക മന്ത്രാലയം വേണമെന്നു രാഹുല്‍ ആവശ്യപ്പെട്ടത്.

'ഒരു മന്ത്രാലയത്തിനു കീഴിലെ വിവിധ വകുപ്പുകളില്‍ ഒന്നുമാത്രമായ ഫിഷറീസിന് ആശങ്കകള്‍ പരിഹരിക്കാനാവില്ല. മത്സ്യത്തൊഴിലാളികള്‍ പ്രത്യേക മന്ത്രാലയം അര്‍ഹിക്കുന്നവരാണ്. പ്രധാനമന്ത്രിക്ക് ഇതു മനസ്സിലാക്കാന്‍ കഴിയില്ല. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം മത്സ്യബന്ധനത്തിനുപോയതിന്റെ അനുഭവത്തില്‍, ഇക്കാര്യം എത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് തനിക്കറിയാം' എന്നുമായിരുന്നു രാഹുലിന്റെ വാക്കുകള്‍.

Keywords:  News, National, India, Rahul Gandhi, BJP, Congress, Politics, Political Party, 'Rahul Bhaiya... You Were On Leave': Amit Shah On Fisheries Ministry Row
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia