ബ്യാരി സാഹിത്യ അകാഡെമി അധ്യക്ഷ സ്ഥാനത്ത് നിന്ന് റഹീം ഉച്ചിലിനെ കർണാടക സർകാർ പുറത്താക്കി; കാരണം അവ്യക്തം
Apr 6, 2022, 15:20 IST
മംഗ്ളുറു: (www.kvartha.com 06.04.2022) കർണാടക ബ്യാരി സാഹിത്യ അകാഡെമി അധ്യക്ഷ സ്ഥാനത്ത് നിന്ന് റഹീം ഉച്ചിലിനെ പുറത്താക്കി സംസ്ഥാന സർകാർ ഉത്തരവിറക്കി. എന്നാൽ ഇതിന് പിന്നിലെ കാരണം വ്യക്തമാക്കിയിട്ടില്ല. കന്നഡ, സാംസ്കാരിക വകുപ്പ് സെകൻഡറി സെക്രടറി ചൊവ്വാഴ്ചയാണ് ഉത്തരവിറക്കിയത്.
'പിരിച്ചുവിടലിന് പിന്നിലെ കാരണത്തെക്കുറിച്ച് എനിക്കറിയില്ല. ഉത്തരവ് കിട്ടിയതിന് ശേഷമാണ് വിഷയം അറിഞ്ഞത്. രണ്ട് തവണ പ്രസിഡണ്ട് പദവിയിലെത്താൻ പാർടി എനിക്ക് സൗകര്യം ചെയ്തു തന്നു. ആ സമയത്ത് എനിക്ക് വിജയകരമായി നയിക്കാൻ കഴിഞ്ഞതിനാൽ, ഞാൻ സംതൃപ്തനാണ്', റഹീം ഉച്ചിൽ പ്രതികരിച്ചു.
2019 ഒക്ടോബർ 16-ന് മൂന്ന് വർഷത്തേക്ക് അകാഡെമിയുടെ ചെയർമാനായി റഹീം ചുമതലയേറ്റിരുന്നു. നേരത്തെ 2012 മുതൽ 2013 വരെ അദ്ദേഹം ചെയർമാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബിജെപി ന്യൂനപക്ഷ മോർചയുടെ ദക്ഷിണ കന്നഡ യൂനിറ്റിന്റെ ജനറൽ സെക്രടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഹിജാബ്, ഹലാൽ വിഷയങ്ങളിലടക്കം റഹീം ഉച്ചിൽ പാർടിയുടെയും സർകാരിന്റെയും നിലപാടുകളെ പ്രതിരോധിച്ചിരുന്നു.

Keywords: News, National, Karnataka, Top-Headlines, BJP, Government, Chairman, Remove, Party, Politics, Hijab, Rahim Uchil, Karnataka Beary Sahitya Academy, Karnataka Government, Rahim Uchil removed as chairman of Karnataka Beary Sahitya Academy.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.