Arrested | 46 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസില്‍ ആക്രി കച്ചവടക്കാരന് അറസ്റ്റില്‍
Aug 10, 2022, 13:06 IST
ന്യൂഡെല്‍ഹി: (www.kvartha.com) 46 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസില്‍ ആക്രി കച്ചവടക്കാരന് അറസ്റ്റില്‍. ഇക്കഴിഞ്ഞ ആഗസ്റ്റ് ഒന്നിന് യെരവാഡയിലെ കുറ്റിക്കാട്ടില്‍ സ്ത്രീയുടെ മൃതദേഹം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് ആക്രി കച്ചവടക്കാരന് അറസ്റ്റിലായത്. തിങ്കളാഴ്ച പൂനെ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് സീനിയര്‍ ഇന്‍സ്പെക്ടര്‍ ബാലക്രുഷ്ണ കദം പറയുന്നത്:
മൃതദേഹത്തിന് സമീപം തൊപ്പിയും കറുത്ത പാദരക്ഷയും കണ്ടെത്തിയിരുന്നു. ചീമാഘട്ടില് പതിവായി ഇതുപോലുള്ള തൊപ്പിയും പാദരക്ഷയും ധരിക്കുന്ന ഒരാള്‍ ആക്രി കച്ചവടക്കാരന് സതീഷ് ഹര്വാഡെ (45) ആണെന്ന് എല്ലാവര്ക്കും അറിയുന്ന കാര്യമാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിലും ഇയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. തുടര്‍ന്നാണ് കൊല ചെയ്തത് ഇയാള്‍ തന്നെയാണെന്ന നിഗമനത്തില്‍ അറസ്റ്റ് ചെയ്തത്.
ഭര്‍ത്താവും നാല് കുട്ടികളും ഉള്ള യുവതിയാണ് കൊല്ലപ്പെട്ടത്. അസുഖബാധിതയായ യുവതി പലപ്പോഴും അര്‍ധരാത്രിയില്‍ വീടുവിട്ടിറങ്ങാറുണ്ടായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ജൂലൈ 31 ന് പുലര്‍ചെ ഒരു മണിയോടെ യുവതി സമാനമായ രീതിയില്‍ വീട്ടില്‍ നിന്ന് ഇറങ്ങിയിരിക്കാമെന്ന് കുടുംബാംഗങ്ങള്‍ സംശയിക്കുന്നു.
കുറ്റകൃത്യം നടന്ന ദിവസം രാത്രി ഏറെ വൈകി യുവതിയെ തനിച്ച് കണ്ടതോടെ ഹര്‍വാഡ് ആക്രമണം നടത്തിയതാകാം. ബലാത്സംഗം ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ യുവതിയുടെ തലയില്‍ കല്ലുകൊണ്ട് ഇടിക്കുകയായിരുന്നു. മൃതദേഹം പര്ണകുടിയിലെ ആളൊഴിഞ്ഞ തുറസ്സായ സ്ഥലത്തുനിന്നുമാണ് കണ്ടെത്തിയത്.
Keywords: Ragpicker arrested for molest, murder of 46-year-old woman, New Delhi, News, Arrested, Molestation, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.