കോവിഡ്-19 രണ്ടാം തരംഗത്തിന്റെ കാരണം രാജ്യം ഭരിക്കുന്നവരുടെ പോരായ്മയെന്ന് കുറ്റപ്പെടുത്തി രഘുറാം രാജൻ

 


ന്യൂഡെൽഹി: (www.kvartha.com 05.05.2021) രാജ്യത്തെ കൊറോണ വൈറസ് രണ്ടാം തരം​ഗത്തിന് കാരണം രാജ്യം ഭരിക്കുന്നവരുടെ ദീര്‍ഘവീക്ഷണമില്ലായ്മയാണെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ രഘുറാം രാജന്‍ കുറ്റപ്പെടുത്തി. നിങ്ങള്‍ കൂടുതല്‍ ബോധവാനായിരുന്നെങ്കില്‍, നിങ്ങള്‍ കൂടുതല്‍ കരുതലോടെയുള്ള ആളായിരുന്നെങ്കില്‍ നിങ്ങള്‍ക്ക് തിരിച്ചറിയായമായിരുന്നു, കാര്യങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് രഘുറാം രാജന്‍ പറഞ്ഞു.

രഘുറാം രാജനുമായി കാത്‍ലീൻ ഹെയ്സ് നടത്തിയ ബ്ലൂംബെർഗ് ടെലിവിഷൻ അഭിമുഖത്തിലായിരുന്നു സർകാരിനെതിരെയുളള രൂക്ഷ വിമർശനം. 'ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ, ബ്രസീലിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധിക്കുന്ന ഏതൊരാൾക്കും വൈറസ് തിരിച്ചെത്തുന്നുവെന്നും കൂടുതൽ വൈറസ് വകഭേദങ്ങൾ ഉണ്ടെന്നും തിരിച്ചറിഞ്ഞിരിക്കണം.' അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും മോശമായ സാഹചര്യത്തിലൂടെയാണ് ഇൻഡ്യ കടന്നുപോകുന്നത്. ഞായറാഴ്ച റിപോർട് ചെയ്ത കോവിഡ് മരണങ്ങൾ വളരെ കൂടുതലുമാണ്. പുതിയ കേസുകൾ പ്രതിദിനം 350,000 ന് മുകളിലാണിപ്പോൾ. വ്യാപനം തടയുന്നതിന് കർശനമായ ലോക് ഡൗൺ നിയന്ത്രണളിലേക്ക് നീങ്ങാൻ സർകാരിൽ സമ്മർദം വർധിക്കാൻ ഈ അപകടകരമായ സാഹചര്യം ഇടയാക്കിയിട്ടുണ്ട്, കഴിഞ്ഞ വർഷം സാമ്പത്തിക രം​ഗത്തുണ്ടായ തകർചായാണ് ലോക് ഡൗൺ നിയന്ത്രണങ്ങളിലേക്ക് പോകാതെ വ്യാപനം തടയാൻ സർകാരിനെ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന.

കോവിഡ്-19 രണ്ടാം തരംഗത്തിന്റെ കാരണം രാജ്യം ഭരിക്കുന്നവരുടെ പോരായ്മയെന്ന് കുറ്റപ്പെടുത്തി രഘുറാം രാജൻ

സർകാർ ഇപ്പോൾ എമൻജൻസി മോഡിൽ ഒരുമിച്ച് പ്രവർത്തിക്കുകയാണെന്നും മുൻ അന്താരാഷ്ട്ര നാണയ നിധി ചീഫ് ഇകണോമിസ്റ്റും നിലവിൽ ചിക്കാഗോ സർവകലാശാലയിലെ ധനകാര്യ പ്രൊഫസറുമായ രാജൻ പറയുന്നു.

അണുബാധയുടെ ആദ്യ തരംഗത്തിനെതിരായ ഇന്ത്യയുടെ ആപേക്ഷിക വിജയം സ്വന്തം ജനസംഖ്യയ്ക്ക് ആവശ്യമായ വാക്സിനുകൾ തയ്യാറാക്കാനുളള വേഗത കുറയാൻ കാരണമായതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ പ്രകടനത്തെക്കുറിച്ച് സംശയങ്ങൾ വർധിക്കുമ്പോഴും, ആർബിഐയുടെ പക്കലുളള വളരെ വലിയ വിദേശനാണ്യ കരുതൽ ശേഖരത്തിന് 'വിദേശ നിക്ഷേപകർക്ക് ഒരു പരിധിവരെ ആശ്വാസം നൽകാൻ കഴിയും.' അദ്ദേഹം വ്യക്തമാക്കി.

Keywords:  News, Narendra Modi, Prime Minister, India, National, Top-Headlines, COVID-19, Corona, Raghuram Rajan: Lack of leadership, complacency behind India’s Covid-19 crisis.

< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia