അവന്യൂ സൂപ്പര്‍മാര്‍ട്ട്സിന്റെ സ്ഥാപകനും ഡിമാര്‍ട്ട് പ്രമോട്ടറുമായ രാധാകിഷന്‍ ദമാനി ഇന്ത്യയിലെ രണ്ടാമത്തെ ശതകോടീശ്വരന്‍

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 17.02.2020) ഇന്ത്യയിലെ രണ്ടാമത്തെ വലിയ ശതകോടീശ്വര പട്ടം ഇനി രാധാകിഷന്‍ ദമാനിക്ക് സ്വന്തം. അവന്യൂ സൂപ്പര്‍മാര്‍ട്ട്സിന്റെ സ്ഥാപകനും ഡിമാര്‍ട്ട് പ്രമോട്ടറുമാണ് ദമാനി. ഫോബ്സ് മാഗസിന്റെ പട്ടികയിലാണ് 1,790 കോടി ഡോളറിന്റെ ആസ്തിയുമായി അദ്ദേഹം രണ്ടാംസ്ഥാനം പിടിച്ചെടുത്തത്.

അവന്യൂ സൂപ്പര്‍മാര്‍ട്ട്സിന്റെ സ്ഥാപകനും ഡിമാര്‍ട്ട് പ്രമോട്ടറുമായ രാധാകിഷന്‍ ദമാനി ഇന്ത്യയിലെ രണ്ടാമത്തെ ശതകോടീശ്വരന്‍

5,740 കോടി ഡോളര്‍ ആസ്തിയുമായി മുകേഷ് അംബാനിയാണ് ഒന്നാമത്. ഏഷ്യയിലെയും ഏറ്റവും വലിയ കോടീശ്വരന്‍ മുകേഷാണ്.

അവന്യൂ സൂപ്പര്‍മാര്‍ട്ടിന്റെ ഓഹരിവില കഴിഞ്ഞദിവസം 2,559 രൂപയായി വര്‍ദ്ധിച്ചതോടെയാണ്, ദമാനിയുടെ ആസ്തി കുതിച്ചത്. യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങളില്‍ (ക്യൂ.ഐ.പി) നിന്ന് 4,000 കോടി രൂപ സമാഹരിക്കാനുള്ള തീരുമാനമാണ് ഓഹരി വിലവര്‍ദ്ധിക്കാന്‍ കാരണം. ഭക്ഷ്യോത്പന്നങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ വിറ്റഴിക്കുന്ന സ്ഥാപനമാണ് അവന്യൂ സൂപ്പര്‍മാര്‍ട്ട്സ്.
 
Keywords:  News, India, National, India, Dollar, Mukesh Ambani, Radhakishan Damani is India's second richest man in India
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia