'ടാഗോറിന്റേത് ഇരുണ്ട നിറമായതിനാൽ മറ്റുമക്കളിൽ നിന്ന് വ്യത്യസ്തമായാണ് അമ്മ അദ്ദേഹത്തോട് ഇടപെട്ടിരുന്നത്'; വിവാദമായി കേന്ദ്രമന്ത്രിയുടെ വാക്കുകൾ

 


കൊൽക്കത്ത: (www.kvartha.com 19.08.2021) ഇൻഡ്യയിലെ ആദ്യ നോബൽ സമ്മാന ജേതാവായ രവീന്ദ്രനാഥ ടാഗോറിന്റേത് ഇരുണ്ട നിറമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി സുഭാസ് സർകാർ വിവാദത്തിൽ. ടാഗോറിന്റേത് ഇരുണ്ട നിറമായതിനാൽ അദ്ദേഹത്തോട് അമ്മ മറ്റുമക്കളിൽ നിന്ന് വ്യത്യസ്തമായാണ് ഇടപെട്ടിരുന്നതെന്നാണ് സുഭാസ് സർകാർ ആക്ഷേപിച്ചത്. ടാഗോറിന്റെ കുടുംബത്തിലെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി അദ്ദേഹം ഇരുണ്ട നിറമുള്ള ആളായിരുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു.

അമ്മയും മറ്റ് ചില ബന്ധുക്കളും ടാഗോറിനെ എടുക്കാൻ പോലും താത്പര്യപ്പെട്ടിരുന്നില്ലെന്ന് മന്ത്രി പ്രസംഗത്തിനിടെ പറഞ്ഞത് വലിയ വിവാദമായിരിക്കുകയാണ്. ശാന്തിനികേതനിൽ ടാഗോർ നിർമിച്ച വിശ്വഭാരതി യൂണിവേഴ്സിറ്റി സന്ദർശിച്ചപ്പോഴാണ് വിവാദ പ്രസംഗം നടത്തിയത്.

'ടാഗോറിന്റേത് ഇരുണ്ട നിറമായതിനാൽ മറ്റുമക്കളിൽ നിന്ന് വ്യത്യസ്തമായാണ് അമ്മ അദ്ദേഹത്തോട് ഇടപെട്ടിരുന്നത്'; വിവാദമായി കേന്ദ്രമന്ത്രിയുടെ വാക്കുകൾ

ഇതോടെ സാംസ്കാരിക പ്രവർത്തകരും പ്രതിപക്ഷ പാർടികളും മന്ത്രിക്കെതിരെ രംഗത്തെത്തി. വിദ്യാഭ്യാസമന്ത്രിക്ക് വിവരമില്ലെന്ന് ചിലർ പരിഹസിക്കുകയും ചെയ്തു. ബംഗാളിന്റെ പ്രതീകമായ ടാഗോറിനെ അപമാനിച്ചുവെന്ന് ത്രിണമൂൽ കോൺഗ്രസ് പ്രതികരിച്ചു.

അതേസമയം സുഭാസ് സർകാറിനെ ഒരിക്കൽക്കൂടി വിശ്വഭാരതി യൂണിവേഴ്സിറ്റിയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ടിഎംസി നേതാവ് അഭിഷേക് ബാനർജി പറഞ്ഞു. ബിജെപിയുടെ വംശീയ, ബംഗാൾ വിരുദ്ധ മുഖമാണ് ഇതിലൂടെ കാണുന്നതെന്ന് സിപിഐഎം കേന്ദ്രകമിറ്റി അംഗം സുജൻ ചക്രവർത്തി കൂട്ടിച്ചേർത്തു.

Keywords:  News, India, National, Criticism, Government, Central Government, Politics, Rabindranath Tagore, Subhas Sarkar, Rabindranath Tagore's mother refused to take him in her arms as he was dark, says Union minister Subhas Sarkar.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia