Tagore | ഇതിഹാസ എഴുത്തുകാരന്‍; രവീന്ദ്രനാഥ ടാഗോറിന്റെ 162-ാം ജന്മദിനവാര്‍ഷികം
May 7, 2023, 15:01 IST
ന്യൂഡെല്‍ഹി: (www.kvartha.com) രവീന്ദ്രനാഥ ടാഗോറിന്റെ 162-ാം ജന്മദിനവാര്‍ഷികം വിപുലമായി രാജ്യമെങ്ങും ആഘോഷിക്കുകയാണ്. 1861 മെയ് ഏഴിനാണ് രവീന്ദ്രനാഥ് ടാഗോര്‍ ജനിച്ചത്. ബംഗാളി നവോത്ഥാനത്തിലെ പ്രമുഖ വ്യക്തിയാണ്. അദ്ദേഹത്തിന്റെ കവിതകള്‍, നോവലുകള്‍, ചെറുകഥകള്‍, ലേഖനങ്ങള്‍ എന്നിവ ലോകമെമ്പാടും ഇന്നും വ്യാപകമായി വായിക്കപ്പെടുന്നു. ബംഗാളിയിലും ഇംഗ്ലീഷ് സാഹിത്യത്തിലും രവീന്ദ്രനാഥ ടാഗോറിന്റെ സ്വാധീനത്തിന്റെയും സംഭാവനയുടെയും ആഴം വ്യക്തമാണ്.
സൂക്ഷ്മവും ആകര്‍ഷകവുമായ കവിതകളുടെ പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. വിവിധ സ്‌കൂളുകളും കോളേജുകളും സര്‍വകലാശാലകളും ഈ ദിവസം കവിതാ പാരായണം, നൃത്തങ്ങള്‍, നാടക മത്സരങ്ങള്‍ തുടങ്ങിയ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നു. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷികത്തിന്റെ സ്മരണയ്ക്കായി എല്ലാ വര്‍ഷവും രവീന്ദ്ര ജയന്തി ആചരിക്കുന്നു.
ചരിത്രം
കവിത, പാട്ടുകള്‍, ചെറുകഥകള്‍, നാടകങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന സാഹിത്യ സൃഷ്ടികള്‍ക്ക് പേരുകേട്ട ജനപ്രിയ എഴുത്തുകാരനായിരുന്നു അദ്ദേഹം. എട്ടാം വയസില്‍ കവിതകള്‍ രചിക്കാന്‍ തുടങ്ങിയ ടാഗോര്‍ പതിനാറാം വയസില്‍ തന്റെ ആദ്യ സമാഹാരം പ്രസിദ്ധീകരിച്ചു. ബാരിസ്റ്ററാകാനാണ് ടാഗോറിന്റെ അച്ഛന്‍ ആഗ്രഹിച്ചത്. പക്ഷേ അദ്ദേഹം ഷേക്‌സ്പിയര്‍, റിലിജിയോ മെഡിസി, കോറിയോലനസ്, ആന്റണി, ക്ലിയോപാട്ര എന്നിവരെക്കുറിച്ച് സ്വന്തമായി പഠിക്കാന്‍ തീരുമാനിച്ചു. 'ശാന്തി നികേതന്‍' എന്ന പ്രായോഗിക വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിച്ചു.
1913-ല്‍ തന്റെ കവിതാസമാഹാരമായ 'ഗീതാഞ്ജലി'ക്ക് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. ഈ അതുല്യ അംഗീകാരം നേടുന്ന ആദ്യത്തെ യൂറോപ്യന്‍ ഇതര വ്യക്തിയായി അദ്ദേഹം മാറി. രവീന്ദ്രനാഥ ടാഗോര്‍ 42-ാം വയസില്‍ മൃണാളിനി ദേവിയെ വിവാഹം കഴിച്ചു. 60-ാം വയസില്‍ അദ്ദേഹം സ്‌കെച്ചിംഗും പെയിന്റിംഗും തുടങ്ങി. നിരവധി വിജയകരമായ പ്രദര്‍ശനങ്ങള്‍ നടത്തി. 1941 ഓഗസ്റ്റ് ഏഴിനാണ് വിടവാങ്ങിയത്.

Keywords: National News, Birth Anniversary, Rabindranath Tagore, New Delhi News, Rabindranath Tagore's birth anniversary.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.