നല്ല ആണ്‍കുട്ടി ജനിക്കാന്‍ എന്തു ചെയ്യണം? ഫെയ്‌സ്ബുക്കിനോട് ഇങ്ങനെ ചോദിച്ചാല്‍, ഉത്തരം ദാ ഇങ്ങനെ!

 


(www.kvartha.com 23.01.2016) ആരോടെങ്കിലും എന്തിങ്കിലും ചോദിച്ചാല്‍ അതില്‍ കളിയാക്കാന്‍ പണ്ടേ മിടുക്കന്മാരാണ് ഇന്ത്യയിലെ പുരുഷന്മാര്‍. അപ്പോള്‍ ചോദ്യംകോടിക്കണക്കിനു വരുന്ന ഒരു സമൂഹത്തോടാണെങ്കിലോ? ഒരു ഗര്‍ഭിണിയായ യുവതി നല്ല ആണ്‍കുട്ടിയെ കിട്ടാന്‍ എന്തു ചെയ്യണമെന്നു ചോദിച്ചാല്‍? അതും ഫെയ്‌സ്ബുക്കിലൂടെയാണെങ്കില്‍! ഗര്‍ഭിണിയാണെന്നൊന്നും നോക്കിയില്ല ട്രോളടിച്ചു കൈയില്‍ കൊടുത്തു ഫെയ്‌സ്ബുക്കീസ്.

ഇന്ത്യയിലെ ഒരു പ്രമുഖ ഫുഡ് കമ്മ്യൂണിറ്റിയുടെ ഫെയ്‌സ്ബുക്ക് പേജിലാണ് യുവതി ചോദ്യം പോസ്റ്റ് ചെയ്തത്. ഭക്ഷണകാര്യവുമായി ബന്ധപ്പെട്ട സംശയമല്ല, ഞാന്‍ ഗര്‍ഭിണിയാണ്. എനിക്കൊരു സുന്ദരനോ സുന്ദരിയോ ആയ കുഞ്ഞിനെ വേണം. അതിന് ഞാന്‍ എന്തു കഴിക്കണമെന്നു നിങ്ങള്‍ക്കാര്‍ക്കെങ്കിലും നിര്‍ദേശിക്കാന്‍ കഴിയുമോ എന്നാണ് യുവതി ചോദിച്ചത്. പിന്നെ പറയാണ്ടേതില്ലല്ലോ ! ഇന്ത്യയുടെ നാനാഭാഗത്തുനിന്നും ചോദ്യങ്ങള്‍ ഒഴുകിയെത്തി. പറയാവുന്നതിന്റെ അങ്ങേയറ്റം ചിലര്‍ പറഞ്ഞു. 

പലരും സൗന്ദര്യവര്‍ധവസ്തുക്കള്‍ ഉപയോഗിക്കാനാണ് നിര്‍ദേശിച്ചത്. സുന്ദരനായ ഭര്‍ത്താവിനെ കല്യാണം കഴിക്കാന്‍ ചിലര്‍ ആവശ്യപ്പെട്ടു. അതിനുശേഷം സുന്ദരനായ കുട്ടിക്ക് വേണ്ടി പ്രാര്‍ഥിക്കുക. നിങ്ങളും ഭര്‍ത്താവും സുന്ദരീ സുന്ദരന്മാരല്ലെങ്കില്‍ നല്ല കുട്ടിക്കായി പ്രാര്‍ഥിക്കാന്‍ മാത്രമേ കഴിയുവെന്നാണ് മറ്റൊരാള്‍ പറഞ്ഞത്. കൂടുതല്‍ പേരും പ്രമുഖ ഫെയ്‌സ്‌ക്രീമായ ഫെയര്‍ ആന്‍ഡ് ലൗവ്‌ലി കഴിക്കാന്‍ ആവശ്യപ്പെട്ടു.


ഇനി ചിലരാവട്ടെ അവരെ അങ്ങോട്ട് ചോദ്യം ചെയ്ത് ബുദ്ധിമുട്ടിക്കാനും മുതിര്‍ന്നു. നിങ്ങള്‍ ബ്രൗണ്‍ നിറത്തിലുളള കുട്ടിയെ വേണമെന്നാണ് ആഗ്രഹിക്കുന്നതെങ്കില്‍ ന്യൂട്ടെല്ല കഴിക്കൂമോ എന്നും അതല്ല, പച്ചക്കറികളാണ് കൂടുതല്‍ കഴിക്കുന്നതെങ്കില്‍ പച്ചക്കുട്ടികളെയായിരിക്കുമോ നിങ്ങള്‍ക്ക് ലഭിക്കുന്നതെന്നും അവര്‍ ചോദിക്കുന്നു.

ഈ പേജിലെ ചര്‍ച്ച മറ്റു ഗ്രൂപ്പുകളിലേക്കും വ്യാപിച്ചിട്ടുണ്ട്.

നല്ല ആണ്‍കുട്ടി ജനിക്കാന്‍ എന്തു ചെയ്യണം? ഫെയ്‌സ്ബുക്കിനോട് ഇങ്ങനെ ചോദിച്ചാല്‍, ഉത്തരം ദാ ഇങ്ങനെ!


SUMMARY: Another bright day in India and fairness still seems to exist, rearing its head from the unlikeliest quarters; this time in the form of a curious mother-to-be.

A very popular Indian food community on Facebook, Chef At Large, had an expectant woman post, ‘Hi, not food related, but I am pregnant and want fair baby, please can you guys suggest what I should eat, thanks a lot.’
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia