Animals Seized | പെരുമ്പാമ്പുകൾ, മുതലകൾ, കുരങ്ങുകൾ..; അനധികൃതമായി കടത്തിയ 140 വ്യത്യസ്ത വിദേശ വന്യജീവികളെ പിടികൂടി; 3 പേർ അറസ്റ്റിൽ
Oct 15, 2022, 20:51 IST
മിസോറാം: (www.kvartha.com) അനധികൃതമായി കടത്തിയ 140 വിദേശ വന്യജീവികളെ അധികൃതർ പിടികൂടി. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അയൽരാജ്യമായ മ്യാൻമറിൽ നിന്നാണ് മൃഗങ്ങളെ കടത്തിയതെന്നും ഇരു രാജ്യങ്ങളിലെയും കള്ളക്കടത്തുകാരാണ് ഇതിൽ ഉൾപെട്ടിരിക്കുന്നതെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ചമ്പൈ പൊലീസും എക്‌സൈസ് ആൻഡ് നാർകോടിക് വിഭാഗവും സംയുക്തമായി നടത്തിയ ഓപറേഷനിൽ രണ്ട് ബൊലേറോകളും ഒരു സ്കോർപിയോയും കസ്റ്റഡിയിലെടുത്തു.
വാഹനങ്ങളിലെ കൂടുകളിലും പെട്ടികളിലും കണ്ടെത്തിയ വിദേശ മൃഗങ്ങളിൽ 30 ആമകൾ, രണ്ട് കുരങ്ങുകൾ, രണ്ട് മാർമോസെറ്റ് കുരങ്ങുകൾ, 22 പെരുമ്പാമ്പുകൾ, 18 ഉടുമ്പുകൾ, 55 മുതലക്കുഞ്ഞുങ്ങൾ, ഒരു ആൽബിനോ വാലാബി (കംഗാരുവിന്റെ ഇനത്തില്‍പ്പെടുന്ന ഒരു സഞ്ചിമൃഗം) എന്നിവയും ഉൾപെടുന്നു.

Mizoram | In a joint operation Champhai police of Mizoram & Champhai Excise & Narcotics Dept rescued & seized 140 exotic animals & birds, suspected to be smuggled from Myanmar were handed over to Superintendent, Custom Preventive Force, Champhai for further action: Mizoram police pic.twitter.com/T2JUS1N54R
— ANI (@ANI) October 15, 2022
വിദേശ മൃഗങ്ങളെയും പക്ഷികളെയും വാഹനങ്ങളെയും മൂന്ന് കള്ളക്കടത്തുകാരെയും തുടർ നിയമനടപടികൾക്കായി ചമ്പൈ കസ്റ്റം പ്രിവന്റീവ് ഫോഴ്സ് സൂപ്രണ്ടിന് കൈമാറി.
Keywords: National, News, Animals, Snake, Monkey, Arrest, Seized, Case, Police, Vehicles, ythons, Crocodiles Among 140 Exotic Animals Seized In Manipur, 3 Arrested.
Keywords: National, News, Animals, Snake, Monkey, Arrest, Seized, Case, Police, Vehicles, ythons, Crocodiles Among 140 Exotic Animals Seized In Manipur, 3 Arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.