Rescued | 'അമ്മയുടെ കാമുകന്‍ പുഴയിലേക്ക് തള്ളിയിട്ടു'; പാലത്തിലെ പൈപില്‍ അള്ളിപ്പിടിച്ച് നിന്ന് സഹായത്തിനായി പൊലീസിനെ വിളിച്ച് ബാലിക!
Aug 8, 2023, 08:47 IST
ഹൈദരാബാദ്: (www.kvartha.com) ആന്ധ്രപ്രദേശില്‍ പാലത്തിന്റെ അടിയിലുള്ള പൈപില്‍ (Pipe) അള്ളിപ്പിടിച്ച് നിന്ന് സഹായത്തിനായി വിളിച്ച ബാലികയെ അത്ഭുതകരമായി രക്ഷപ്പെടുത്തി പൊലീസ്. അമ്മയുടെ കാമുകന്‍ പാലത്തില്‍ നിന്ന് തള്ളിയിട്ട് കൊല്ലാന്‍ നോക്കിയ 10 വയസുകാരിയെയാണ് അതിവേഗം പാഞ്ഞെത്തിയ പൊലീസ് രക്ഷിച്ചതെന്നാണ് റിപോര്‍ട്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: രാവുലപള്ളത്ത് ഗൗതമി- ഗോദാവരി പുഴയ്ക്ക് മുകളിലുള്ള പാലത്തില്‍ നിന്ന് പുലര്‍ചെയാണ് അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും യുവാവ് തള്ളിയിട്ട് കൊല്ലാന്‍ നോക്കിയത്. പുഴയില്‍ വീണ അമ്മയ്ക്കും ഒന്നരവയസ്സുള്ള കുഞ്ഞിനും വേണ്ടി സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്.
ഗുണ്ടൂരിലെ തടപ്പള്ളി സ്വദേശിയായ യുവതിയ്ക്കും മക്കള്‍ക്കുമൊപ്പം കഴിഞ്ഞ ഒരു വര്‍ഷമായി താമസിച്ച് വരികയായിരുന്നു ഉലവ സുരേഷ് എന്ന യുവാവ്. രാജമഹേന്ദ്രവാരത്തേക്ക് വിനോദയാത്ര പോകാനെന്ന പേരിലാണ് അമ്മയെയും കുഞ്ഞുങ്ങളെയും കൂട്ടി സുരേഷ് രാവുലപള്ളത്ത് എത്തിയത്.
പുലര്‍ചെയോടെ പാലത്തിന് അരികെ അമ്മയെയും കുഞ്ഞുങ്ങളെയും ഫോടോ എടുക്കാന്‍ എന്ന പേരില്‍ സുരേഷ് നിര്‍ത്തി. തുടര്‍ന്ന് പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. അമ്മയും ഒന്നര വയസ്സുള്ള കുഞ്ഞും പുഴയില്‍ വീണു. പക്ഷേ 10 വയസുള്ള മൂത്ത മകള്‍, പാലത്തിന് കീഴെയുള്ള പൈപില്‍ പിടിച്ചുനിന്നു. തൂങ്ങിക്കിടന്ന് കൊണ്ട് തന്നെ കുട്ടി പോകറ്റിലെ ഫോണെടുത്ത് നൂറില്‍ വിളിച്ചു. വിവരമറിഞ്ഞ പൊലീസ് പാഞ്ഞെത്തി പുലര്‍െ മൂന്നേ മുക്കാലോടെ കുട്ടിയെ രക്ഷിക്കുകയായിരുന്നു.
കനത്ത മഴയില്‍ നിറഞ്ഞൊഴുകുന്ന ഗോദാവരി നദിയിലേക്ക് വീഴാതെ അദ്ഭുതകരമായാണ് കുട്ടി രക്ഷപ്പെട്ടത്. അതിനിടെ ഇവരെ തള്ളിയിട്ട ഉടന്‍ സുരേഷ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. പുഴയില്‍ കാണാതായ അമ്മയ്ക്കും കുഞ്ഞിനും വേണ്ടി തിരച്ചില്‍ തുടരുകയാണ്. രക്ഷപ്പെട്ട പ്രതി എവിടെയെന്നതില്‍ ഏകദേശ വിവരം ലഭിച്ചിട്ടുണ്ടെന്നും, ഉടന്‍ പിടിയിലാകുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News, National, National-News, Crime, Local-News, Pushed Off, Bridge, Mother, Lover, Vijayawada, Minor Girl, Cops, Pushed Off Bridge By Mother's Lover, Vijayawada Girl Calls Cops While Holding On To Pipe.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.