Supreme Court | 'നിര്‍ബന്ധിത മതപരിവര്‍ത്തനം വളരെ ഗൗരവമുള്ള വിഷയം'; ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പിന്നിലെ ഉദ്ദേശ്യമാണ് പരിഗണിക്കേണ്ടതെന്ന് സുപ്രീം കോടതി

 




ന്യൂഡെല്‍ഹി: (www.kvartha.com) നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന വിഷയം വളരെ ഗൗരവമുള്ള വിഷയമാണെന്ന് അടിവരയിട്ട് സുപ്രീം കോടതി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സ്വാഗതാര്‍ഹമാണെങ്കിലും അതിന്റെ ഉദ്ദേശ്യത്തില്‍ കബളിപ്പിക്കപ്പെടുന്നവരെ മതപരിവര്‍ത്തനം ചെയ്യരുതെന്ന് കോടതി പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം മതപരിവര്‍ത്തനമാകരുതെന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെ ഉദ്ദേശ്യമാണ് പരിഗണിക്കേണ്ടതെന്നുമാണ് കോടതി നിരീക്ഷണം.

ഭീഷണിപ്പെടുത്തിയും വഞ്ചനയിലൂടെയും പാരിതോഷികങ്ങളിലൂടെയും സാമ്പത്തിക ആനുകൂല്യങ്ങളിലൂടെയും വഞ്ചിച്ചുള്ള മതപരിവര്‍ത്തനം നിയന്ത്രിക്കാന്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ അശ്വിനി കുമാര്‍ ഉപാധ്യായ സമര്‍പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

'ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ലക്ഷ്യം മതപരിവര്‍ത്തനമാകരുത്. എല്ലാ ജീവകാരുണ്യ പ്രവര്‍ത്തനത്തെയും നല്ല പ്രവൃത്തിയെയും സ്വാഗതം ചെയ്യുന്നു. എന്നാല്‍ പരിഗണിക്കേണ്ടത് ഉദ്ദേശ്യമാണ്,'- ജസ്റ്റിസുമാരായ എം ആര്‍ ഷായും സി ടി രവികുമാറും ഉള്‍പെട്ട ബെഞ്ച് പറഞ്ഞു.

Supreme Court | 'നിര്‍ബന്ധിത മതപരിവര്‍ത്തനം വളരെ ഗൗരവമുള്ള വിഷയം'; ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പിന്നിലെ ഉദ്ദേശ്യമാണ് പരിഗണിക്കേണ്ടതെന്ന് സുപ്രീം കോടതി


ഇത്തരം മാര്‍ഗങ്ങളിലൂടെയുള്ള മതപരിവര്‍ത്തനം സംബന്ധിച്ച് സംസ്ഥാനങ്ങളില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് കേന്ദ്രസര്‍കാര്‍ കോടതിയെ അറിയിച്ചു. വിഷയത്തില്‍ വിശദമായ വിവരങ്ങള്‍ നല്‍കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സമയം തേടി.

ഞങ്ങള്‍ സംസ്ഥാനങ്ങളില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും ഒരാഴ്ച സമയം തരൂവെന്നും തുഷാര്‍ മേത്ത കോടതിയോട് പറഞ്ഞു. വിശ്വാസത്തിലെ എന്തെങ്കിലും മാറ്റം മൂലമാണോ ഒരാള്‍ മതം മാറുന്നതെന്ന് നിയമപരമായി ഭരണകൂടം തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിര്‍ബന്ധിത മതപരിവര്‍ത്തനം വളരെ ഗൗരവമുള്ള വിഷയമാണെന്നും സുപ്രീം കോടതി അംഗീകരിച്ചു.

Keywords:  News,National,India,New Delhi,Supreme Court of India,Religion,Charity, Purpose of charity should not be conversion, allurement is dangerous: Supreme Court
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia