സാജിദ അല്‍ റഷായെ മോചിപ്പിച്ചില്ലെങ്കില്‍ തടവിലാക്കിയവരെ വധിക്കുമെന്ന് ഐ എസ്

 


ഡെല്‍ഹി: (www.kvartha.com 28/01/2015) ഐഎസ് പ്രവര്‍ത്തക സാജിദ അല്‍ റഷായെ മോചിപ്പിച്ചില്ലെങ്കില്‍ തങ്ങളുടെ തടവില്‍ കഴിയുന്ന രണ്ടുപേരെ കൂടി വധിക്കുമെന്ന ഭീഷണിയുമായി ഐ എസ് രംഗത്ത്. കഴിഞ്ഞദിവസം പുറത്ത് വിട്ട ശബ്ദ സന്ദേശത്തിലാണ് ഐ എസ് ഇതുസംബന്ധിച്ച ഭീഷണി മുഴക്കിയിരിക്കുന്നത്.

ഐ എസിന്റെ  തടവില്‍ കഴിഞ്ഞിരുന്ന  ജപ്പാന്‍ പൗരന്‍ യുകാവയെ തലയറുത്ത് വധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വിട്ടിരുന്നു. ഇപ്പോള്‍ തടവില്‍ കഴിയുന്ന മറ്റൊരു ജപ്പാന്‍ പൗരന്‍, ജോര്‍ദാനിയന്‍ പൈലറ്റ് എന്നിവര്‍ക്കെതിരെയാണ്  ഭീഷണിയുമായി ഐ എസ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

ജോര്‍ദാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന ഐഎസ് പ്രവര്‍ത്തക സാജിദ അല്‍ റഷായെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ഡിസംബറില്‍ ജോര്‍ദാന്‍ പൈലറ്റിനെ ഐഎസ് തടവിലാക്കിയത്. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലെ റാഡിസണ്‍ ഹോട്ടലിലും സമീപ സ്ഥലങ്ങളിലും നടന്ന ചാവേറാക്രമണത്തിലാണ് സാജിദയെ പിടികൂടി  തടവിലാക്കിയത്.

ജപ്പാന്‍ പൗരനായ കെഞ്ചി ഗോട്ടോ ജോഗോയുടെ  ഒരു മിനുട്ട് 50 സെക്കന്റ് ദൈര്‍ഘ്യമുള്ള ശബ്ദ സന്ദേശത്തിലൂടെയാണ് ഐഎസ് ഇക്കാര്യം വ്യക്തമാക്കിയത്.  ഇത് തന്റെ അവസാനത്തെ സന്ദേശമാണെന്നും 24 മണിക്കൂറിനുള്ളില്‍ ഐ എസ് ഭീകരര്‍ നേരത്തെ തടവിലാക്കിയ മറ്റുള്ളവരെ പോലെത്തന്നെ തന്നെയും  വധിക്കുമെന്ന സന്ദേശമാണ് പുറത്തുവിട്ടത്.

സാജിദ അല്‍ റഷായെ മോചിപ്പിച്ചില്ലെങ്കില്‍ തടവിലാക്കിയവരെ വധിക്കുമെന്ന് ഐ എസ്തന്നോടൊപ്പം തടവില്‍ കഴിയുന്ന  ജോര്‍ദാന്‍ സ്വദേശിയായ  പൈലറ്റിനെ അതിന് മുമ്പ് തന്നെ വധിക്കുമെന്നും ജോഗോ നല്‍കിയ  സന്ദേശത്തില്‍ പറയുന്നു. സാജിദയെ മോചിപ്പിച്ചില്ലെങ്കില്‍ തങ്ങള്‍ കൊല്ലപ്പെടുമെന്നും അതിന്റെ  ഉത്തരവാദിത്തം ജോര്‍ദാന്‍ സര്‍ക്കാരിനായിരിക്കുമെന്നും ശബ്ദ സന്ദേശത്തില്‍ ജോഗോ പറയുന്നു.

അതേസമയം സാജിദയെ മോചിപ്പിക്കാനായി ജോര്‍ദാന് മേല്‍ ജപ്പാന്‍ രാഷ്ട്രീയ സമ്മര്‍ദം
ചെലുത്തണമെന്നാണ് ഐഎസിന്റെ ആവശ്യം.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Purported IS Message Threatens Japanese, Jordanian Hostages, New Delhi, Hotel, Attack, Japan, Politics, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia