അമിതമായി മയക്കുമരുന്ന് കഴിച്ച കൗമാരക്കാരന്‍ മരിച്ചു; ലഹരി മരുന്ന് വില്‍പനക്കാരെ പിടികൂടുന്നതില്‍ പൊലീസ് പരാജയപ്പെട്ടുവെന്നാരോപിച്ച് മകന്റെ മരണത്തില്‍ ദുഃഖിതനായ പിതാവ്

 


ചണ്ഡീഗഢ്: (www.kvartha.com 25.12.2021) അമിതമായി മയക്കുമരുന്ന് കഴിച്ച കൗമാരക്കാരന്‍ മരിച്ചു. ലഹരി മരുന്ന് വില്‍പനക്കാരെ പിടികൂടുന്നതില്‍ പൊലീസ് പരാജയപ്പെട്ടുവെന്ന് മകന്റെ മരണത്തില്‍ ദുഃഖിതനായ പിതാവിന്റെ ആരോപണം.

പഞ്ചാബിലെ താന്‍ തരന്‍ ജില്ലയിലെ ഫതേഹാബാദ് ഗ്രാമത്തിലാണ് 18 വയസ്സുള്ള ആണ്‍കുട്ടി മയക്കുമരുന്ന് അമിതമായി കഴിച്ചതിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്. വെള്ളിയാഴ്ചയാണ് സംഭവം.

അമിതമായി മയക്കുമരുന്ന് കഴിച്ച കൗമാരക്കാരന്‍ മരിച്ചു; ലഹരി മരുന്ന് വില്‍പനക്കാരെ പിടികൂടുന്നതില്‍ പൊലീസ് പരാജയപ്പെട്ടുവെന്നാരോപിച്ച് മകന്റെ മരണത്തില്‍ ദുഃഖിതനായ പിതാവ്

പ്രദേശത്ത് മയക്കുമരുന്ന് സുലഭമായതിനാല്‍ കൗമാരക്കാരന്‍ മയക്കുമരുന്നിന് അടിമയായെന്നും ലഹരി മരുന്ന് വില്‍പനക്കാരെ പിടികൂടാന്‍ പൊലീസിന്റെ ഭാഗത്തുനിന്നും യാതൊരുവിധ നീക്കവും ഉണ്ടായിട്ടില്ലെന്നും മരിച്ച കുട്ടിയുടെ പിതാവ് ആരോപിക്കുന്നു.

ഗഗന്‍ദീപ് സിംഗ് എന്ന കൗമാരക്കാരനാണ് മരിച്ചത്. വെള്ളിയാഴ്ച ഫതേഹാബാദ് ഗ്രാമത്തിലെ ശ്മശാനത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മയക്കുമരുന്ന് അമിതമായി കഴിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത് എന്നാണ് റിപോര്‍ടുകള്‍ സൂചിപ്പിക്കുന്നത്.

ഗഗന്‍ദീപ് സിംഗിന്റെ പിതാവും തൊഴിലാളിയുമായ രാം ലുഭയ, പ്രദേശത്തെ മയക്കുമരുന്ന് പ്രശ്‌നം തടയാനുള്ള പൊലീസിന്റെ ശ്രമങ്ങള്‍ ഫലം കണ്ടില്ലെന്ന് ആരോപിച്ചതായി ദി ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപോര്‍ട് ചെയ്തു.

'ഞങ്ങളുടെ പ്രദേശത്ത് ഇത്തരത്തില്‍ ധാരാളം പേര്‍ മയക്കുമരുന്നിന് അടിമകളായിട്ടുണ്ട്. അതുപോലെ തന്നെ മയക്കുമരുന്ന് കള്ളക്കടത്തുകാരുമുണ്ട്. ഇതുസംബന്ധിച്ച പരാതി നല്‍കാന്‍ പലപ്പോഴും പൊലീസ് സ്‌റ്റേഷനില്‍ പോകാറുണ്ടെങ്കിലും അവര്‍ പക്ഷേ ഞങ്ങള്‍ പറയുന്നത് കേള്‍ക്കാറില്ല.

ഇവിടെ മയക്കുമരുന്ന് സുലഭമാണ്. അതുകൊണ്ടാണ് എന്റെ മകന് മയക്കുമരുന്ന് ശീലം ഉപേക്ഷിക്കാന്‍ കഴിയാതിരുന്നത്. അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം മകന്‍ മരിച്ചു. ഞങ്ങളുടെ പ്രദേശത്തെ മയക്കുമരുന്ന് ഭീഷണി അവസാനിപ്പിക്കാന്‍ ഇനിയെങ്കിലും എന്തെങ്കിലും ചെയ്യാന്‍ പഞ്ചാബ് സര്‍കാരിനോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു. അങ്ങനെ ചെയ്താല്‍ ഞാന്‍ നന്ദിയുള്ളവനായിരിക്കും,' എന്ന് രാം ലുഭയയെ ഉദ്ധരിച്ച് ദി ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപോര്‍ട് ചെയ്യുന്നു.

Keywords:  Punjab: Teen boy dies of drug overdose; bereaved dad alleges insufficient police action to nab peddlers, Panjab, News, Dead Body, Dead, Drugs, Allegation, Police, Media, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia