Student Found Dead | പഞ്ചാബ് ലൗലി പ്രഫഷനല്‍ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍; മരണവിവരം മറച്ചുവയ്ക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് വന്‍ പ്രതിഷേധം
Sep 21, 2022, 08:19 IST
ചണ്ഡീഗഡ്: (www.kvartha.com) പഞ്ചാബിലെ ലൗലി പ്രഫഷനല്‍ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ നിലയില്‍ കണ്ടെത്തി. ചേര്‍ത്തല സ്വദേശി അഗിന്‍ എസ് ദിലീപാണ് മരിച്ചത്. ഹോസ്റ്റല്‍ മുറിയില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്നാണ് വിവരം.
ബിഎച് 4, ഇ ബ്ലോകിലെ മൂന്നാം നിലയിലെ ഹോസ്റ്റല്‍ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. അഗിന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഹോസ്റ്റല്‍ മുറി അധികൃതര്‍ സീല്‍ ചെയ്തിരിക്കുകയാണ്.
ബി ടെക് ഡിസൈന്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് അഗിന്‍. സര്‍വകലാശാലയില്‍ 40000 ത്തോളം മലയാളി വിദ്യാര്‍ഥികളാണ് പഠിക്കുന്നത്.
അതേസമയം, വിദ്യാര്‍ഥിയുടെ മരണവിവരം സര്‍വകലാശാല അധികൃതര്‍ മറിച്ചുവയ്ക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് സ്ഥലത്ത് വന്‍ പ്രതിഷേധം നടക്കുകയാണ്. 1000 കണക്കിന് വിദ്യാര്‍ഥികള്‍ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.