Amritpal Singh | ഖലിസ്താന്‍ അനുകൂലിയും 'വാരിസ് പഞ്ചാബ് ദേ' സംഘടനയുടെ തലവനുമായ അമൃത് പാല്‍ സിങ്ങിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും; പഞ്ചാബില്‍ മുന്‍കരുതലുമായി പൊലീസ്, ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി

 


ചണ്ഡിഗഡ്: (www.kvartha.com) ഖലിസ്താന്‍ അനുകൂലിയും 'വാരിസ് പഞ്ചാബ് ദേ' സംഘടനയുടെ തലവനുമായ അമൃത് പാല്‍ സിങ്ങിന്റെ അറസ്റ്റ് ഉറപ്പായ സാഹചര്യത്തില്‍, പഞ്ചാബില്‍ മുന്‍കരുതലുമായി പൊലീസ്. മുന്‍ കരുതലിന്റെ ഭാഗമായി അമൃത് പാലിന്റെ അടുത്ത അനുയായികളെ കസ്റ്റഡയിലെടുത്തു.

ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ടു നടക്കുന്ന പരിപാടിക്കുശേഷം അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കണമെന്നാണു സൂചന. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. അമൃത്സര്‍, ജലന്തര്‍ എന്നിവിടങ്ങളില്‍ വന്‍ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.

30 കാരനായ അമൃത്പാല്‍ സിങ്ങിന്റെ സന്ദര്‍ശനത്തെക്കുറിച്ചുള്ള മുന്‍കൂര്‍ വിവരം ലഭിച്ചതിനാല്‍ പൊലീസ് എല്ലാ റോഡുകളും അടച്ച് ജലന്തറിലെ ഷാകോടില്‍ കൂറ്റന്‍ ബാരികേഡുകള്‍ സ്ഥാപിച്ചിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അമൃത്പാലിന്റെ സ്വന്തം നാടായ അമൃത്സര്‍ ജില്ലയിലെ ജല്ലുപുര്‍ ഖൈറയ്ക്കു പുറത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. പൊലീസിന്റെയും അര്‍ധസൈനിക വിഭാഗത്തിന്റയും നിയന്ത്രണത്തിലാണ് ഇപ്പോള്‍ ഗ്രാമം.

അമൃത്പാല്‍ സിങ്ങിന്റെ അനുയായികള്‍ കഴിഞ്ഞ മാസം അമൃത്സര്‍ ജില്ലയിലെ അജ് നാല പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചിരുന്നു. യുവാവിനെ തട്ടിക്കൊണ്ടു പോയെന്ന കേസില്‍ തൂഫാന്‍ സിങ് എന്ന ലവ് പ്രീതിനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് തോക്കും വാളും സഹിതം രണ്ടായിരത്തോളം പേര്‍ ഖലിസ്താന്‍ മുദ്രാവാക്യം മുഴക്കി അക്രമം അഴിച്ചുവിട്ടത്.

ലവ്പ്രീതിനെ മോചിപ്പിക്കുമെന്ന ഉറപ്പു കിട്ടിയതിനു ശേഷമാണ് സംഘം സമീപത്തെ ഗുരുദ്വാരയിലേക്ക് പിന്‍വാങ്ങിയത്. അമൃത്പാലിനും അനുയായികള്‍ക്കും എതിരെ വരീന്ദര്‍ സിങ് എന്നയാളെ തട്ടിക്കൊണ്ടുപോയെന്ന സംഭവത്തില്‍ ഫെബ്രുവരി 16ന് കേസെടുത്തിരുന്നു. ഈ കേസില്‍ 18നാണ് ലവ്പ്രീതിനെ അറസ്റ്റ് ചെയ്തത്.

Amritpal Singh | ഖലിസ്താന്‍ അനുകൂലിയും 'വാരിസ് പഞ്ചാബ് ദേ' സംഘടനയുടെ തലവനുമായ അമൃത് പാല്‍ സിങ്ങിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും; പഞ്ചാബില്‍ മുന്‍കരുതലുമായി പൊലീസ്, ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി

ഖലിസ്താന്‍ തീവ്രവാദികളുടെ വെടിയേറ്റു മരിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഗതി വരുമെന്ന് അടുത്തിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് എതിരെ ഭീഷണി മുഴക്കിയ ആളാണ് അമൃത്പാല്‍ സിങ് . ഖലിസ്താന്‍ പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് അമിത് ഷാ പ്രഖ്യാപിച്ചപ്പോഴായിരുന്നു ഇത്.

നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദു ആണ് 'വാരിസ് പഞ്ചാബ് ദേ' എന്ന സംഘടന സ്ഥാപിച്ചത്. കര്‍ഷക സമരക്കാര്‍ക്കിടയില്‍ നുഴഞ്ഞുകയറി 2021 റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ ഖലിസ്താന്‍ പതാകയുയര്‍ത്താന്‍ ശ്രമിച്ച സിദ്ദുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സിദ്ദു ഫെബ്രുവരിയില്‍ വാഹനാപകടത്തില്‍ മരിച്ചു. തുടര്‍ന്നാണ് ദുബൈയില്‍ ആയിരുന്ന അമൃത് പാല്‍ സിങ് ചുമതലയേറ്റത്.

Keywords:  Punjab Internet Snapped As Cops Move In To Arrest Separatist Leader Amritpal Singh, Panjab, News, Arrest, Police, Protection, Internet, Custody, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia