Court Order | ഒരു തെളിവുമില്ലാതെ പങ്കാളിക്ക് മേൽ അവിഹിതബന്ധം ആരോപിക്കുന്നത് ക്രൂരതയാണെന്ന് ഹൈകോടതി; യുവതിയുടെ ഹർജി തള്ളി
Apr 30, 2022, 15:15 IST
ചണ്ഡീഗഡ്:(www.kvartha.com) ഒരു തെളിവുമില്ലാതെ പങ്കാളിക്ക് മേൽ അവിഹിതബന്ധം ആരോപിക്കുന്നത് അവരോടും കുടുംബത്തോടുമുള്ള ക്രൂരതയാണെന്ന് പഞ്ചാബ്-ഹരിയാന ഹൈകോടതി. മൊഗയിലെ കുടുംബകോടതിയുടെ വിധിക്കെതിരെ യുവതി നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈകോടതി ഈ നിരീക്ഷണം നടത്തിയത്.
കേസ് ഇങ്ങനെ
യുവതിയുടെ ഭർത്താവ് നേരത്തെ കുടുംബ കോടതിയിൽ ഹർജി നൽകിയിരുന്നു. 2011ലാണ് വിവാഹം നടന്നതെന്ന് ഹർജി നൽകുന്നതിനിടെ ഭർത്താവ് പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ് അധികം താമസിയാതെ തന്നെ യുവതി ഭർത്താവുമായി പിണക്കത്തിലായി. 2013-ൽ യുവതി ഭർതൃവീട് വിട്ട് മാതൃവീട്ടിലേക്ക് പോയി. നാട്ടുപഞ്ചായത് ചർച കഴിഞ്ഞ് വീട്ടിലേക്ക് തിരികെ മടങ്ങിയെങ്കിലും കുറച്ച് ദിവസങ്ങൾക്ക് ശേഷം യുവതി വീണ്ടും പഴയത് പോലെ പ്രശ്നങ്ങൾ കാട്ടാൻ തുടങ്ങി. യുവാവിന് ഭാര്യാസഹോദരിയുമായി അവിഹിത ബന്ധമുണ്ടെന്ന് യുവതി ആരോപിച്ചു.
കോടതിയിൽ
വാദം കേട്ട കുടുംബകോടതി ഭർത്താവിന് അനുകൂലമായി വിവാഹമോചനത്തിന് ഉത്തരവിട്ടു. ഇതിനെതിരെയാണ് ഭാര്യ ഹൈകോടതിയിൽ ഹർജി നൽകിയത്. ഒരു തെളിവുമില്ലാതെ ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത് ഇണയോടുള്ള ക്രൂരതയ്ക്ക് തുല്യമാണെന്നും ഈ ക്രൂരതയുടെ അടിസ്ഥാനത്തിലാണ് വിവാഹമോചനത്തിന് ഉത്തരവിട്ടതെന്നും വ്യക്തമാക്കി യുവതിയുടെ ഹർജി ഹൈകോടതി തള്ളി.

Keywords: News, National, Top-Headlines, Punjab, Haryana, High-Court, Court Order, Family, Marriage, Punjab-Haryana High Court, Punjab-Haryana High Court Made It Clear: Cruelty To Accuse Spouse Of Illicit Relationship Without Proof.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.