മെയ് മൂന്നിന് അവസാനിക്കുന്ന ലോക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി പഞ്ചാബ് സര്‍ക്കാര്‍
Apr 29, 2020, 17:43 IST
ADVERTISEMENT
അമൃത്സര്‍: (www.kvartha.com 29.04.2020) മെയ് മൂന്നിന് അവസാനിക്കുന്ന ലോക് ഡൗണ്‍ പഞ്ചാബ് സര്‍ക്കാര്‍ രണ്ടാഴ്ച കൂടി നീട്ടി. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗാണ് സംസ്ഥാനത്ത് ലോക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂട്ടി നീട്ടാന്‍ തീരുമാനിച്ച കാര്യം അറിയിച്ചത്. ദിവസവും രാവിലെ ഏഴു മണി മുതല്‍ പതിനൊന്ന് മണിവരെയുള്ള നാല് മണിക്കൂര്‍ നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകും.
ലോക്ക് ഡൗണ്‍ ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള തീരുമാനം വരുന്നതിന് മുന്‍പേയാണ് കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി ലോക് ഡൗണ്‍ നീട്ടുന്നതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അറിയിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ലോക് ഡൗണ്‍ ഇതേ നിലയില്‍ കര്‍ശനമായി തുടരില്ലെന്നും എന്നാല്‍ രോഗവ്യാപനം കുറഞ്ഞ ഇടങ്ങളില്‍ ഇളവുകള്‍ നല്‍കേണ്ടി വരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നു.
ലോക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു സൂചന നല്‍കിയിരുന്നു. കൊവിഡ് ഗുരുതരമായി ബാധിച്ച ഗുജറാത്ത്, മഹാരാഷ്ട്ര, ഡെല്‍ഹി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളും ഇതേ നിലയിലാണ് ചിന്തിക്കുന്നത്.
Keywords: News, National, Punjab, Lockdown, CM, COVID19, Punjab government extended lock down for another two weeks
ലോക്ക് ഡൗണ്‍ ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള തീരുമാനം വരുന്നതിന് മുന്‍പേയാണ് കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി ലോക് ഡൗണ്‍ നീട്ടുന്നതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അറിയിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ലോക് ഡൗണ്‍ ഇതേ നിലയില്‍ കര്‍ശനമായി തുടരില്ലെന്നും എന്നാല്‍ രോഗവ്യാപനം കുറഞ്ഞ ഇടങ്ങളില്‍ ഇളവുകള്‍ നല്‍കേണ്ടി വരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നു.
ലോക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു സൂചന നല്‍കിയിരുന്നു. കൊവിഡ് ഗുരുതരമായി ബാധിച്ച ഗുജറാത്ത്, മഹാരാഷ്ട്ര, ഡെല്‍ഹി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളും ഇതേ നിലയിലാണ് ചിന്തിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

