Found Dead | അര്‍ജുന അവാര്‍ഡ് ജേതാവായ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ കനാലില്‍ മരിച്ചനിലയില്‍ കണ്ടെത്തി; മൃതദേഹത്തില്‍ പരുക്കുകള്‍
Jan 1, 2024, 17:26 IST
ചണ്ഡീഗഢ്: (KVARTHA) അര്‍ജുന അവാര്‍ഡ് ജേതാവായ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ കനാലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പൊലീസ് ഡെപ്യൂടി സൂപ്രണ്ടായിരുന്ന ദല്‍ബീര്‍ സിങ് ഡിയോള്‍ (54) ആണ് മരിച്ചത്. ജലന്ധറിലെ ബസ്തി ബാവ ഖേല്‍ കനാലിന് സമീപമാണ് വെയ്റ്റ് ലിഫ്റ്റര്‍ കൂടിയായ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തില്‍ പരുക്കുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഉദ്യോഗസ്ഥന്റെ ഡ്രൈവിങ് ലൈസന്‍സും ഐഡി കാര്‍ഡും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായിരുന്ന ദല്‍ബീര്‍ സിങ് ഡിയോളിന് 2000-ലാണ് അര്‍ജുന അവാര്‍ഡ് ലഭിച്ചത്.
ശനിയാഴ്ച വൈകിട്ട് സുഹൃത്തുക്കളോടൊപ്പം പുതുവത്സരാഘോഷത്തിന് പോയ ഡിയോള്‍ വീട്ടില്‍ തിരിച്ചെത്തിയില്ലെന്ന് കാട്ടി കുടുംബം സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് ജലന്ധറിലെ ബസ്തി ബാവ ഖേല്‍ കനാലിന് സമീപം ഉദ്യോഗസ്ഥന്റെ മൃതദേഹം പൊലീസ് കണ്ടെത്തുന്നത്. ഞായറാഴ്ച രാത്രി അദ്ദേഹത്തെ വാഹനം ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് കമീഷണര്‍ സ്വപന്‍ ശര്‍മ പറഞ്ഞു.
ഡിസംബര്‍ 16-ന് പൊതുസ്ഥലത്ത് മദ്യപിച്ചതുമായി ബന്ധപ്പെട്ട് ജലന്ധറിലെ ബസ്തി ഇബ്രാഹിം ഖാന്‍ ഗ്രാമത്തിലെ നിവാസികളുമായി ഇദ്ദേഹം തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് പൊലീസ് പറയുന്നു. ഗ്രാമത്തിലെ സര്‍പഞ്ച് ഭൂപീന്ദര്‍ സിങ് ഗിലിനൊപ്പം പാര്‍കിങ് സ്ഥലത്തുവെച്ച് ഡി എസ് പി മദ്യം കഴിച്ചപ്പോള്‍ താമസക്കാര്‍ ചോദ്യം ചെയ്തതാണ് തര്‍ക്കത്തിന് കാരണമായത്.
ഡി എസ് പിയും സര്‍പഞ്ചും താമസക്കാരുമായി തര്‍ക്കിക്കുന്നതും ഡി എസ് പി ആയുധം ചൂണ്ടി കാണിക്കുന്നതുമായ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വിഷയത്തില്‍ ഇരുകക്ഷികളും ഒത്തുതീര്‍പ്പിലെത്തിയതിനാല്‍ കേസെടുത്തിട്ടില്ല.
ശനിയാഴ്ച വൈകിട്ട് സുഹൃത്തുക്കളോടൊപ്പം പുതുവത്സരാഘോഷത്തിന് പോയ ഡിയോള്‍ വീട്ടില്‍ തിരിച്ചെത്തിയില്ലെന്ന് കാട്ടി കുടുംബം സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് ജലന്ധറിലെ ബസ്തി ബാവ ഖേല്‍ കനാലിന് സമീപം ഉദ്യോഗസ്ഥന്റെ മൃതദേഹം പൊലീസ് കണ്ടെത്തുന്നത്. ഞായറാഴ്ച രാത്രി അദ്ദേഹത്തെ വാഹനം ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് കമീഷണര്‍ സ്വപന്‍ ശര്‍മ പറഞ്ഞു.
സംഭവത്തെ കുറിച്ച് കര്‍താര്‍പുര്‍ ഡി എസ് പി ബല്‍ബീര്‍ സിങ് പറയുന്നത്:
ഡി എസ് പിയും സര്‍പഞ്ചും താമസക്കാരുമായി തര്‍ക്കിക്കുന്നതും ഡി എസ് പി ആയുധം ചൂണ്ടി കാണിക്കുന്നതുമായ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വിഷയത്തില്‍ ഇരുകക്ഷികളും ഒത്തുതീര്‍പ്പിലെത്തിയതിനാല്‍ കേസെടുത്തിട്ടില്ല.
Keywords: Punjab DSP, an Arjuna awardee, found dead along canal in Jalandhar, Punjab, News, Found Dead, Dead Body, Punjab DSP, Arjuna awardee, Obituary, Accident, Complaint, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.