ലുധിയാന കോടതി സമുച്ചയത്തിലെ സ്‌ഫോടനത്തിൽ ഖാലിസ്താൻ ബന്ധമെന്ന് പഞ്ചാബ് ഡി ജി പി; 'പിന്നിൽ ലഹരി മാഫിയ; ലഹരി കുറ്റകൃത്യങ്ങളും തീവ്രവാദവും യോജിക്കുന്നത് അപകടകരം'
Dec 25, 2021, 14:57 IST
ചണ്ഡീഗഡ്: (www.kvartha.com 25.12.2021) വ്യാഴാഴ്ച ലുധിയാന കോടതി സമുച്ചയത്തിലുണ്ടായ സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ഖാലിസ്താൻ, മയക്കുമരുന്ന് കടത്ത് ബന്ധം കണ്ടെത്തിയതായി പഞ്ചാബ് ഡി ജി പി സിദ്ദാർഥ് ഛദ്യോപാധ്യയ പറഞ്ഞു.
'ഭീകരവാദത്തിൽ നിന്നും മയക്കുമരുന്നുകളിൽ നിന്നും ഞങ്ങൾ വെല്ലുവിളികൾ നേരിടുന്നു. ലഹരി സംഘടിത കുറ്റകൃത്യങ്ങളും തീവ്രവാദവും യോജിക്കുന്നത് അപകടകരമാണ്. ലുധിയാനയിലെ കേസ് അത്തരത്തിലുള്ള ഒന്നാണ്' - അദ്ദേഹം പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ കേസിന്റെ ചുരുളഴിഞ്ഞെന്നും സംഭവസ്ഥലത്ത് നിന്ന് നിരവധി സൂചനകൾ കണ്ടെത്തിയതായും കീറിയ വസ്ത്രങ്ങളും സിം കാർഡും ഒരു മൊബൈൽ ഫോണും ലഭിച്ചതായും ഡിജിപി കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച ലുധിയാനയിലെ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി സമുച്ചയത്തിലുണ്ടായ സ്ഫോടനത്തിൽ ഒരാളുടെ ജീവൻ അപഹരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതേസമയം സ്‌ഫോടനത്തിന് പിന്നിൽ പാകിസ്താൻ പിന്തുണയുള്ള ഖാലിസ്ഥാൻ അനുകൂല സംഘടനയായ ബബ്ബർ ഖൽസയാണെന്ന് സംശയിക്കുന്നതായി വൃത്തങ്ങൾ പറയുന്നു.
സ്‌ഫോടനത്തിൽ മരിച്ച മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഗഗൻദീപ് ആണ് ബോംബ് സ്ഥാപിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസും നാഷനൽ സെക്യൂരിറ്റി ഗാർഡും (എൻഎസ്ജി) കരുതുന്നത്.
സ്‌ഫോടനസമയത്ത് ഗഗൻദീപിന്റെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
ഇയാളുടെ കയ്യിൽ ഒരു ഡോംഗിൾ ഉണ്ടായിരുന്നുവെന്നും അതിലൂടെയാണ് ഇന്റർനെറ്റ് ഉപയോഗിച്ചിരുന്നതെന്നും ബോംബ് പ്രവർത്തനക്ഷമമാക്കുന്നത് സംബന്ധിച്ച് ഓൺലൈനിൽ ഒരാളിൽ നിന്ന് ഇയാൾ വിവരങ്ങൾ ശേഖരിക്കുകയായിരുന്നെന്നും എൻഐഎയും പഞ്ചാബ് പൊലീസും സംശയിക്കുന്നുവെന്നും റിപോർടുകളുണ്ട്.

Keywords: India, News, Top-Headlines, National, Police, NIA, Investigates, Blast, Bomb Blast, Court, Punjab, Ludhiana, DGP, Punjab DGP said links to Khalistani elements in the blast at Court complex.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.