Released | 10 മാസത്തിനുശേഷം നവജ്യോത് സിംഗ് സിദ്ധു ജയില്‍ മോചിതനായി

 


പട്യാല: (www.kvartha.com) 10 മാസത്തിനുശേഷം പഞ്ചാബ് കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ധു ജയില്‍ മോചിതനായി. 59 കാരനായ മുന്‍ ക്രികറ്റ് താരത്തിന് ഗംഭീര സ്വീകരണം നല്‍കാന്‍ കോണ്‍ഗ്രസ് അനുഭാവികള്‍ ജയിലിന് പുറത്ത് തടിച്ചുകൂടി.

ജയിലിന് പുറത്ത് വാദ്യമേളങ്ങളും ഉണ്ടായിരുന്നു. ഒരു കൊലപാതക കേസില്‍ ഒരു വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കുന്നതിന് ഏകദേശം രണ്ട് മാസം മുമ്പാണ് സിദ്ധു പുറത്തിറങ്ങിയത്. പട്യാല നഗരത്തില്‍ പലയിടത്തും പഞ്ചാബ് കോണ്‍ഗ്രസ് നേതാവിന്റെ നിരവധി പോസ്റ്ററുകളും പതിച്ചിരുന്നു. പട്യാല സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍കാരിനെതിരെ സിദ്ധു ആഞ്ഞടിച്ചു.

'ഇപ്പോള്‍ ജനാധിപത്യം എന്നൊന്നില്ല. പഞ്ചാബില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. ന്യൂനപക്ഷങ്ങളെയാണ് ലക്ഷ്യമിടുന്നത്. പഞ്ചാബിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ ദുര്‍ബലരാകും' എന്നും സിദ്ധു പറഞ്ഞു.

ഗാന്ധി കുടുംബവുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ് സിദ്ധു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ സിദ്ധു അഭിനന്ദിച്ചു. ഈ രാജ്യത്ത് ഒരു സ്വേച്ഛാധിപത്യം വന്നപ്പോഴെല്ലാം ഒരു വിപ്ലവവും വന്നിട്ടുണ്ടെന്നും ഇത്തവണ ആ വിപ്ലവത്തിന്റെ പേര് രാഹുല്‍ ഗാന്ധിയാണെന്നും അദ്ദേഹം പറഞ്ഞു.

Released | 10 മാസത്തിനുശേഷം നവജ്യോത് സിംഗ് സിദ്ധു ജയില്‍ മോചിതനായി

മാധ്യമങ്ങളുടെയും ജനക്കൂട്ടത്തിന്റെയും സാന്നിധ്യം മൂലം സിദ്ധുവിന്റെ ജയില്‍ മോചനം വൈകിയതും ശ്രദ്ധേയമായി. മാധ്യമങ്ങളുടെയും ആള്‍ക്കൂട്ടത്തിന്റെയും സാന്നിധ്യം കാരണമാണ് അദ്ദേഹത്തിന്റെ മോചനം വൈകിപ്പിക്കുന്നതെന്ന് സംശയിക്കുന്നുവെന്നും ശനിയാഴ്ച തന്നെ അദ്ദേഹത്തെ മോചിപ്പിക്കുമെന്ന് ജയില്‍ അധികൃതര്‍ ഉറപ്പുനല്‍കിമെന്നാണ് അറിയിച്ചിരുന്നത്, പക്ഷേ ഇപ്പോള്‍ വൈകി.

1988-ലെ കേസില്‍ സുപ്രീം കോടതി ഒരു വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ച ശേഷം കഴിഞ്ഞ വര്‍ഷം മെയ് 20 ന് ആണ് സിദ്ധു ജയിലിലായത്. 65 കാരനായ ഗുര്‍നാം സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ടതാണ് കേസ് എന്നത് ശ്രദ്ധേയമാണ്.

2022 മേയ് 20ന് ആണ് കേസില്‍ സിദ്ധു പട്യാലയിലെ കോടതിയില്‍ കീഴടങ്ങിയത്. പഞ്ചാബ് ജയില്‍ നിയമപ്രകാരം നല്ല സ്വഭാവം പ്രകടിപ്പിക്കുന്നവര്‍ക്ക് ഒരു മാസം അഞ്ച് ദിവസത്തെ ശിക്ഷാ ഇളവ് ലഭിക്കും. ഈ ഇനത്തില്‍ മാര്‍ച് 31 ഓടെ 45 ദിവസത്തെ ഇളവാണ് സിദ്ധുവിന് ലഭിച്ചത്.

Keywords:  Punjab Congress Leader Navjot Singh Sidhu Released From Patiala Central Jail After 10 Months | WATCH, Panjab, News, Politics, Congress, Jail, Released, Rahul Gandhi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia