Library | സംഗ്രൂരില്‍ 1.12 കോടി രൂപ ചിലവിട്ട് നവീകരിച്ച ബ്രിടീഷ് കാലഘട്ടത്തിലെ ലൈബ്രറി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ഉദ്ഘാടനം ചെയ്തു; പ്രത്യേകതകള്‍ അറിയാം
Jun 25, 2023, 16:48 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സംഗ്രൂര്‍: (www.kvartha.com) സംഗ്രൂരില്‍ 1.12 കോടി രൂപ ചിലവില്‍ നവീകരിച്ച കൊളോണിയല്‍ കാലഘട്ടത്തിലെ ലൈബ്രറി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ഉദ്ഘാടനം ചെയ്തു. 1912 ലാണ് ഈ ലൈബ്രറി സ്ഥാപിതമായത്. തുടര്‍ന്ന് 2016 ഓഗസ്റ്റില്‍ ഈ ജില്ലാ ലൈബ്രറിക്ക് ബാബ ബന്ദ സിംഗ് ബഹാദൂറിന്റെ പേരിടുകയും ചെയ്തു.
ലൈബ്രറി നവീകരിക്കാനുള്ള 1.12 കോടി രൂപ മുഖ്യമന്ത്രിയുടെ വിവേചനാധികാര ഫന്‍ഡില്‍ നിന്നും ചിലവഴിച്ചതാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ബുധനാഴ്ച പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത ബാബ ബന്ദ സിംഗ് ബഹാദൂര്‍ ജില്ലാ ലൈബ്രറി ഒരു കാലത്ത് ഉപയോഗശൂന്യമായി അടച്ചിട്ടിരിക്കുകയായിരുന്നു. നിരവധി മുറികളാണ് ലൈബ്രറിയില്‍ ഉള്ളത്. ഫെയ്സ്ലിഫ്റ്റിന് ശേഷം, വിശാലമായ ലൈബ്രറി ഇപ്പോള്‍ എയര്‍കണ്ടീഷന്‍ ചെയ്തിരിക്കയാണ്. കൂടാതെ സൗജന്യ വൈഫൈ സൗകര്യവും സിസിടിവി കാമറകളുടെ നിരീക്ഷണത്തിലുമാണ്.
ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ലൈബ്രറി എല്ലാവര്‍ക്കുമായി തുറന്നുകൊടുത്തു. നേരത്തെ 70 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമേ ഉണ്ടായിരുന്നുള്ളൂ, പല മുറികളും ഉപയോഗശൂന്യവുമായിരുന്നു, അവയില്‍ ചിലത് പാഴ് വസ്തുക്കളുമായി ചിതറിക്കിടക്കുന്ന പുസ്തകങ്ങളുടെ കൂമ്പാരം തന്നെയായിരുന്നു. നവീകരണ വേളയില്‍, സ്ഥലം മികച്ച രീതിയില്‍ തന്നെ ഉപയോഗിച്ചു. ഇപ്പോള്‍, 235 പേര്‍ക്ക് ഇരിക്കാനുള്ള ശേഷിയുണ്ടെന്ന് സംഗ്രൂര്‍ ജില്ലാ ഭരണകൂടം അറിയിച്ചു.
കംപ്യൂടര്‍ സെക്ഷന്‍, എയര്‍ കണ്ടീഷണറുകള്‍, ശുദ്ധീകരിച്ച ജലവിതരണം തുടങ്ങി അത്യാധുനിക സൗകര്യങ്ങളോടെയാണ് ലൈബ്രറി സജ്ജീകരിച്ചിരിക്കുന്നതെന്ന് ഉദ് ഘാടന വേളയില്‍ മുഖ്യമന്ത്രി പറഞ്ഞു.
സംഗ്രൂര്‍ ജില്ലയിലെ ഗ്രാമങ്ങളില്‍ മാത്രം 28 ഗ്രന്ഥശാലകള്‍ കൂടി വരുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞു. പഴയ ലൈബ്രറിയില്‍ ഉണ്ടായിരുന്ന 65,000 പുസ്തകങ്ങളുടെ ശേഖരം ഈ ലൈബ്രറിയിലുമുണ്ട്. ഇതുകൂടാതെ, യു പി എസ് സി(UPSC), സി എ ടി(CAT), ജീ(JEE), നീറ്റ്(NEET), സിയുഇടി( CUET) തുടങ്ങിയ മത്സര പരീക്ഷകള്‍ക്കായുള്ള പുസ്തകങ്ങളുടെ ശേഖരങ്ങളും ഉണ്ട്. ഇതിന് വേണ്ടി രണ്ട് വായനമുറികളാണ് ഉള്ളത്. ഒന്ന് ഒന്നാം നിലയിലും മറ്റൊന്ന് താഴത്തെ നിലയിലും.
ബ്രിടീഷ് കാലഘട്ടത്തില്‍, ജിന്ദ് സംസ്ഥാനത്തിന്റെ തലസ്ഥാനമായിരുന്നു സംഗ്രൂര്‍, മഹാരാജ രണ്‍ബീര്‍ സിംഗ് ആണ് ഇവിടെ ഭരിച്ചിരുന്നത്. അക്കാലത്ത് ഡെപ്യൂടി കമീഷണറുടെ ഓഫീസിന് സമീപമാണ് ലൈബ്രറി സ്ഥിതി ചെയ്തിരുന്നത്. പിന്നീട് 1971-ല്‍ അത് പ്രത്യേകം രൂപകല്‍പ്പന ചെയ്ത നിലവിലുള്ള കെട്ടിടത്തിലേക്ക് മാറ്റി. 1971 ന് ശേഷം ഇത് സംസ്ഥാന സര്‍കാര്‍ ഏറ്റെടുത്തു. കൊളോണിയല്‍ കാലഘട്ടത്തിലെ അപൂര്‍വ റഫറന്‍സ് പുസ്തകങ്ങള്‍ ലൈബ്രറിയിലുണ്ട്.
'ഈ ലൈബ്രറിയില്‍ സംഗ്രൂരിന്റെ സമ്പന്നമായ ചരിത്രം ചിത്രീകരിക്കുന്ന 50 ചിത്രങ്ങള്‍ ഉണ്ട്, അതുവഴി ലൈബ്രറിയിലെത്തുന്ന ആളുകള്‍ക്ക് നമ്മുടെ ഭൂതകാലത്തെക്കുറിച്ച് അറിയാന്‍ കഴിയുമെന്ന് ' സംഗ്രൂര്‍ അഡീഷനല്‍ ഡെപ്യൂടി കമീഷണര്‍ വര്‍ജീത് വാലിയ പറഞ്ഞു.
ലൈബ്രറിയുടെ ആകെ വിസ്തീര്‍ണം 3.7 ഏകറാണ്. സംസ്ഥാനത്തെ മറ്റ് പബ്ലിക് ലൈബ്രറികളും സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ നവീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുന്‍ സര്‍കാരുകള്‍ അഴിമതിയില്‍ മുങ്ങിയിരിക്കുകയായിരുന്നുവെന്നും മന്ത്രിമാര്‍ മറ്റ് നേതാക്കള്‍ക്കൊപ്പം പൊതുജനങ്ങള്‍ക്കുള്ള പണം കൊള്ളയടിച്ചുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഒരു മുന്‍ മന്ത്രിയുടെ ഹോഷിയാര്‍പൂരിലെ വീട്ടില്‍ നിന്ന് കറന്‍സി നോടുകള്‍ എണ്ണുന്നതിനുള്ള രണ്ട് മെഷീനുകളും മറ്റ് അനധികൃത സ്വത്തുക്കളും കണ്ടെടുത്തതായി മുഖ്യമന്ത്രി പറഞ്ഞു. തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഈ നേതാക്കള്‍ എത്ര നിഷ്‌കരുണം അനധികൃതമായി പണം സമ്പാദിച്ചുവെന്ന് ഇത്തരം സംഭവങ്ങളില്‍ നിന്നും മനസിലാക്കാമെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി നടത്തിയ മുന്‍സര്‍കാരിലെ നേതാക്കളില്‍ ആരെയും വെറുതെ വിടില്ലെന്നും പഞ്ചാബിനോടും അവിടുത്തെ ജനങ്ങളോടും ചെയ്യുന്ന ഓരോ കൊള്ളരുതായ്മയ്ക്കും അര്‍ഹിക്കുന്ന ശിക്ഷ തന്നെ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഗ്രൂര്‍ എംഎല്‍എ നരീന്ദര്‍ കൗര്‍ ഭരജ്, ഐജി മുഖ്വിന്ദര്‍ സിങ് ചൈന, ഡെപ്യൂടി കമീഷണര്‍ ജിതേന്ദ്ര ജോര്‍വാള്‍, എസ് എസ് പി സുരേന്ദ്ര ലാംബ തുടങ്ങിയവര്‍ ഉദ് ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Keywords: Punjab CM inaugurates Rs 1.12-cr upgraded British era library in Sangrur, Punjab, News, Politics, Punjab CM, Inauguration, Library in Sangrur, Baba Banda Singh Bahadur, Inauguration, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.