Cheating | ഓണ്‍ലൈന്‍ 'പ്രണയ ജ്യോതിഷം'; പ്രേമത്തിനിടയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിയെത്തിയ യുവതിക്ക് ഒറ്റയടിക്ക് നഷ്ടമായത് 47.11 ലക്ഷം; ജ്യോതിഷി അറസ്റ്റില്‍

 


ഹൈദരാബാദ്: (www.kvartha.com) പ്രണയത്തിനിടയിലെ പ്രശ്‌നങ്ങള്‍ക്ക് ജ്യോതിഷിയുടെ അടുക്കല്‍ പരിഹാരം തേടിയെത്തിയ യുവതിക്ക് ഒറ്റയടിക്ക് നഷ്ടമായത് 47.11 ലക്ഷം. ഓണ്‍ലൈന്‍ വഴി 'പ്രണയ ജ്യോതിഷം' നടത്തുന്ന ആളെ സമീപിച്ചാണ് യുവതി പ്രണയത്തിനിടയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ പരാതിയില്‍ പഞ്ചാബ് സ്വദേശിയായ ലളിത് എന്ന ജ്യോതിഷിയെ സൈബര്‍ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തു.

Cheating | ഓണ്‍ലൈന്‍ 'പ്രണയ ജ്യോതിഷം'; പ്രേമത്തിനിടയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിയെത്തിയ യുവതിക്ക് ഒറ്റയടിക്ക് നഷ്ടമായത് 47.11 ലക്ഷം; ജ്യോതിഷി അറസ്റ്റില്‍


സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ഇന്‍സ്റ്റാഗ്രാം വഴിയാണ് യുവതി പ്രതിയെ പരിചയപ്പെട്ടത്. ആസ്ട്രോ ഗോപാല്‍' എന്ന പേരിലായിരുന്നു പ്രതി ഇന്‍സ്റ്റഗ്രാം പേജുണ്ടാക്കിയിരുന്നത്. സോഷ്യല്‍ മീഡിയ അകൗണ്ടില്‍ ഇയാളുടെ ഫോണ്‍ നമ്പറും നല്‍കിയിരുന്നു. പ്രണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിച്ചു നല്‍കുമെന്നായിരുന്നു ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലുണ്ടായിരുന്നത്. തുടര്‍ന്നാണ് യുവതി ഇയാളെ ഫോണില്‍ ബന്ധപ്പെടുന്നത്.

ജ്യോതിഷത്തിലൂടെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു തരാമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം. ഇതിനായി തുടക്കത്തില്‍ തന്നെ 32,000 രൂപ വാങ്ങി. കൂടാതെ ജ്യോതിഷത്തിലൂടെ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രാര്‍ഥന നടത്താനെന്ന വ്യാജേന ഇയാള്‍ 47.11 ലക്ഷം രൂപവരെ തട്ടിയെടുത്തതെന്ന് പരാതിയില്‍ പറയുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൊഹാലി സ്വദേശിയായ ലളിതിനെ അറസ്റ്റ് ചെയ്യുന്നത്.

രണ്ട് വിലകൂടിയ മൊബൈല്‍ ഫോണുകള്‍, രണ്ട് ഡെബിറ്റ് കാര്‍ഡുകള്‍, ഒരു ചെക് ബുക് എന്നിവയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പ്രണയ ജോത്സ്യനാണെന്ന് അവകാശപ്പെട്ട് വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും മറ്റും ഇയാള്‍ പരസ്യങ്ങള്‍ ചെയ്തിരുന്നതായും മുന്‍പും നിരവധി പേരെ ഇത്തരത്തില്‍ കബളിപ്പിച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Keywords: Punjab-based ‘love guru’ held for defrauding woman of Rs 47 lakh, Hyderabad, News, Arrested, Cheating, Complaint, Police, Social Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia