Police Booked | 'യുവതിയുടെ കൈകളും കാലുകളും കെട്ടിയിട്ട് ആർത്തവ രക്തം ശേഖരിച്ചു; 50,000 രൂപയ്ക്ക് മന്ത്രവാദത്തിന് വിറ്റു'; ഞെട്ടിക്കുന്ന സംഭവത്തിൽ ഭർത്താവ് ഉൾപെടെ 7 പേർക്കെതിരെ കേസ്
Mar 11, 2023, 14:22 IST
മുംബൈ: (www.kvartha.com) മഹാരാഷ്ട്രയിൽ നിന്ന് വിചിത്രസംഭവം പുറത്ത്. ആർത്തവ രക്തം ശേഖരിച്ച് മന്ത്രവാദത്തിനായി 50,000 രൂപയ്ക്ക് വിറ്റെന്ന യുവതിയുടെ പരാതിയിൽ ഭർത്താവ്, ഭർതൃമാതാപിതാക്കൾ, ഭർതൃസഹോദരൻ ഉൾപ്പെടെ ഏഴ് ബന്ധുക്കൾക്കെതിരെ പൊലീസ് കേസെടുത്തു. 2019ലെ വിവാഹം മുതൽ ഭർതൃവീട്ടുകാർ തന്നെ ശല്യപ്പെടുത്തുന്നുണ്ടെന്നും യുവതി പൊലീസിനോട് പറഞ്ഞു. ഐപിസി 377, 354, 498 പ്രകാരവും കൂടാതെ മറ്റു പ്രസക്തമായ വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
'2022 ഓഗസ്റ്റിൽ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം നടന്നത്. യുവതിയുടെ ആർത്തവ സമയത്ത് പ്രതികൾ കൈകളും കാലുകളും കെട്ടിയിട്ടു. തുടർന്ന് ആർത്തവ രക്തം പഞ്ഞിയിൽ ശേഖരിച്ച് മന്ത്രവാദത്തിനായി 50,000 രൂപയ്ക്ക് വിറ്റു. സംഭവത്തെ കുറിച്ച് യുവതി മാതാപിതാക്കളോട് പറയുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തു.
യുവതിയുടെ വീട് പൂനെയിലാണ്. പരാതി ലഭിച്ചതിനെത്തുടർന്ന് വിശ്രാന്ത്വാഡി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും കൂടുതൽ അന്വേഷണത്തിനായി കേസ് ബീഡ് പൊലീസിന് കൈമാറുകയും ചെയ്തു', പൊലീസ് പറഞ്ഞു. സംഭവത്തിൽ മന്ത്രി ചന്ദ്രകാന്ത് പാട്ടീൽ ഞെട്ടൽ രേഖപ്പെടുത്തുകയും പ്രതികൾക്കെതിരെ കർശന നടപടിയെടുക്കാൻ പൂനെ റൂറൽ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാന വനിതാ കമ്മീഷനും കർശന നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.
Keywords: Mumbai, National, News, Pune, Woman, Case, Complaint, Parents, Family, Police, Police Station, Investigates, Top-Headlines, Pune woman forced by in-laws to give her 'menstrual blood' for black magic rituals.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.