Accidental Death | സ്‌കൂടറില്‍ ട്രക് ഇടിച്ച് മലയാളി വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം; അപകടത്തിന് ഇടയാക്കിയ വാഹനം നിര്‍ത്താതെ പോയതായി പരാതി
Sep 14, 2022, 09:40 IST
പുനെ: (www.kvartha.com) വാഹനാപകടത്തില്‍ മലയാളി വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. മംഗ്‌ളൂറു ചിറയില്‍ ജോണ്‍ തോമസിന്റെയും യാക്കോബായ സഭാ കോഴിക്കോട് ഭദ്രാസനാധിപന്‍ പൗലോസ് മാര്‍ ഐറേനിയസിന്റെ സഹോദരി ഉഷയുടെയും മകള്‍ ജെയ്ഷ (27) ആണ് മരിച്ചത്.
വീട്ടില്‍ നിന്നു ക്ലിനികിലേക്ക് സ്‌കൂടറില്‍ പോകവേയാണ് സംഭവം നടന്നത്. അപകടത്തിന് ശേഷം ട്രക് നിര്‍ത്താതെ പോയതായി പരാതിയുണ്ട്. സംസ്‌കാരം ഉച്ചയ്ക്ക് മംഗ്‌ളൂറിലെ വസതിയില്‍ ശുശ്രൂഷയ്ക്ക് ശേഷം ജെപ്പു സെന്റ് ആന്റണീസ് യാക്കോബായ കത്തീഡ്രല്‍ പള്ളിയില്‍ നടക്കും. ഭര്‍ത്താവ് പുണെ പിംപ്രി നിവാസിയായ മാളിയേക്കല്‍ റിമിന്‍ ആര്‍ കുര്യാക്കോസ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.