Arrested | ഫേസ്ബുകിലൂടെ ശരദ് പവാറിന് വധഭീഷണി മുഴക്കിയെന്ന കേസ്; ഒരാള്‍ അറസ്റ്റില്‍
Jun 12, 2023, 12:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com) നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ടി (NCP) അധ്യക്ഷന്‍ ശരദ് പവാറിനെതിരെ വധഭീഷണി മുഴക്കിയെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. പൂനെയിലെ സ്വദേശിയായ സാഗര്‍ ബാര്‍വെ (32) എന്ന യുവാവാണ് മുംബൈ പൊലീസിന്റെ പിടിയിലായത്. കുറ്റാരോപിതനായ സാഗര്‍ ബര്‍വെ ഒരു സ്ഥാപനത്തില്‍ ഡാറ്റാ ഫീഡിങ് ആന്‍ഡ് അനലറ്റിക്സ് സെക്ഷനില്‍ ജോലിക്കാരനാണ്.
പൂനെയില്‍ നിന്ന് അറസ്റ്റിലായ ബാര്‍വെയെ ക്രൈം ബ്രാഞ്ച് മുംബൈയിലെത്തിച്ച് കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ ചൊവ്വാഴ്ച വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നരേന്ദ്ര ദാഭോല്‍ക്കറുടെ ഗതി തന്നെയായിരിക്കും ശരദ് പവാറും നേരിടേണ്ടി വരുമെന്നതായിരുന്നു
സന്ദേശം. കഴിഞ്ഞ ദിവസമാണ് ശരദ് പവാറിന് ഫേസ്ബുക്, ട്വിറ്റര്‍ പോസ്റ്റിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്.
സന്ദേശം. കഴിഞ്ഞ ദിവസമാണ് ശരദ് പവാറിന് ഫേസ്ബുക്, ട്വിറ്റര്‍ പോസ്റ്റിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്.
പിന്നാലെ പവാറിന്റെ മകളും ലോക് സഭാംഗവുമായ സുപ്രിയ സുലെയുടെ നേതൃത്വത്തില്‍ എന്‍സിപി പ്രവര്‍ത്തകര്‍ മുംബൈ പൊലീസ് മേധാവിയെ കണ്ട് പരാതി നല്‍കിയിരുന്നു. ഇതിന്റെ സ്ക്രീന്‍ ഷോടുകള്‍ സുപ്രിയ സുലെ പൊലീസിന് കൈമാറുകയും ചെയ്തു. ഒരു എന്‍സിപി പ്രവര്‍ത്തകനും പരാതി നല്‍കിയിരുന്നു. കേസില്‍ മുംബൈ പൊലീസ് നടത്തുന്ന ആദ്യ അറസ്റ്റാണിത്.
Keywords: News,National,National-News, Case, Social-Meida-News, Complaint, Police, Threat, Accused, Facebook, Twitter, Social Media, Pune Techie Arrested For Alleged Death Threat To Sharad Pawar On Facebook.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

