ആര്യന്‍ ഖാനോടൊപ്പം നാര്‍കോടിക്ക് കന്‍ട്രോള്‍ ബ്യൂറോ ഓഫീസില്‍ നിന്ന് സെല്‍ഫിയെടുത്ത വ്യക്തിക്കെതിരെ ലുക് ഔട് നോടീസ്
Oct 14, 2021, 13:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 14.10.2021) മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബോളിവുഡ് സൂപെര്‍ സ്റ്റാര്‍ ശാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനോടൊപ്പം നാര്‍കോടിക്ക് കന്‍ട്രോള്‍ ബ്യൂറോ ഓഫീസില്‍ നിന്ന് സെല്‍ഫിയെടുത്ത വ്യക്തിക്കെതിരെ ലുക് ഔട് നോടീസ്. കിരണ്‍ ഗോസാവി എന്നയാള്‍ക്കെതിരെയാണ് മഹാരാഷ്ട്ര പൊലീസ് ലുക് ഔട് നോടീസ് പുറപ്പെടുവിച്ചത്.

ബുധനാഴ്ചയാണ് ലുക് ഔട് നോടീസ് പുറപ്പെടുവിച്ചത്. ഇതുപ്രകാരം കിരണ്‍ ഗോസാവിക്ക് ഇനി രാജ്യം വിട്ടുപോകാന്‍ കഴിയില്ലെന്നും സിറ്റി പൊലീസ് കമീഷണര്‍ അതിതാഭ് ഗുപ്ത പറഞ്ഞു. 2018ല്‍ പുനെ സിറ്റി പൊലീസ് രെജിസ്റ്റര്‍ ചെയ്ത ഒരു കേസിലും കിരണ്‍ ഗോസാവി പ്രതിയാണ്.
ഒക്ടോബര്‍ 2ന് ആഡംബരക്കപ്പലില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ കിരണ്‍ ഗോസാവി സാക്ഷിപ്പട്ടികയിലുള്ള ആളാണ്. ആര്യന്‍ ഖാനുള്‍പെട്ട കേസില്‍ കിരണ്‍ ഗോസാവിയുടെ സാന്നിധ്യം സംശയത്തിന് ഇടവരുത്തുന്നതാണെന്ന് മഹാരാഷ്ട്ര മന്ത്രിയും എന്‍ സി പി നേതാവുമായ നവാബ് മാലിഖ് പറഞ്ഞിരുന്നു. എന്നാല്‍, എന്‍ സി ബി അന്വേഷണ സംഘത്തില്‍ ഉള്‍പെട്ട ആളോ ജോലിക്കാരനോ അല്ല ഗോസാവിയെന്ന് എന്‍ സി ബി വ്യക്തമാക്കിയിരുന്നു.
അതേസമയം, 2018 മെയ് 19ന് പുനെ നഗരപരിധിയിലുള്ള ഫറസ്ഖാന പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഗോസാവിക്കെതിരെ കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി എന്നതാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. ജോലി നല്‍കാനോ പണം തിരികെ നല്‍കാനോ ഇയാള്‍ ഇതുവരെ തയാറായിട്ടില്ല. ഈ കേസില്‍ ഗോസാവിയെ കസ്റ്റഡിയില്‍ ആവശ്യമുണ്ടെന്ന് പൂനെ പൊലീസ് പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.