നടക്കാനിറങ്ങിയ സര്‍കാര്‍ ജീവനക്കാരനെയും വനിതാ സുഹൃത്തിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഡിജിറ്റല്‍ കൈമാറ്റം ചെയ്യിപ്പിച്ചെന്ന് പരാതി; തട്ടിയെടുത്തത് 76,000 രൂപ
Mar 21, 2022, 12:23 IST
പൂനെ: (www.kvartha.com 21.03.2022) നടക്കാനിറങ്ങിയ സര്‍കാര്‍ ജീവനക്കാരനെയും വനിതാ സുഹൃത്തിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 76,000 രൂപ ഡിജിറ്റല്‍ കൈമാറ്റം ചെയ്യിപ്പിച്ചെന്ന് പരാതി. ചതുഹ്ശ്രുങ്കി പൊലീസ് സ്റ്റേഷനിലാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
പിംപ്രി നിവാസിയായ സര്‍കാര്‍ ജീവനക്കാരനും ഇയാളുടെ വനിതാ സുഹൃത്തും മറ്റ് 25 പേരും ഇക്കഴിഞ്ഞ മാര്‍ച് 18ന് വെള്ളിയാഴ്ച വൈകുന്നേരം പാഷാന്‍ കുന്നിലേക്ക് നടക്കാന്‍ പോവുകയും അവിടെയുള്ള ഒരു പാറയില്‍ ഇരിക്കുകയുമായിരുന്നു.
ഇതിനിടെ രാത്രി 8.15 മണിയോടെ അപരിചിതരായ മൂന്ന് പേര്‍ അവരുടെ അടുത്ത് വന്ന് പരാതിക്കാരനെയും സുഹൃത്തിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടാന്‍ തുടങ്ങി. യഥാക്രമം 40,000 രൂപയും 36,000 രൂപയും ഡിജിറ്റല്‍ കൈമാറ്റം ചെയ്യാന്‍ അവര്‍ നിര്‍ബന്ധിക്കുകയും അതിനുശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. ഇരുവരും പിന്നീട് പൊലീസിനെ സമീപിക്കുകയും മാര്‍ച് 19 ന് കേസ് രെജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.
കേസ് അന്വേഷിക്കുന്ന അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കോലി സംഭവത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെ:
ഞങ്ങള്‍ പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു പ്രത്യേക ഓണ്‍ലൈന്‍ പേയ്മെന്റ് പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് പ്രതികള്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്താന്‍ പരാതിക്കാരനോടും സുഹൃത്തിനോടും ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍, പാഷന്‍ കുന്നില്‍ നടക്കാന്‍ പോയ 34 കാരനായ പുരുഷനെയും 32 കാരിയായ സഹപ്രവര്‍ത്തകയെയും അജ്ഞാതരായ മൂന്ന് പേര്‍ മരത്തടികള്‍ ഉപയോഗിച്ച് ആക്രമിക്കുകയും പണവും മൊബൈല്‍ ഫോണുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും അപഹരിക്കുകയും ചെയ്തിരുന്നു.
ഡിസംബര്‍ 17ന് വൈകിട്ട് 6.45 മണിയോടെയാണ് കാല്‍നടയാത്രക്കാരുടെ പ്രിയപ്പെട്ട സ്ഥലമായ പാഷന്‍ കുന്നിന്റെ സൂസ് റോഡ് ഭാഗത്ത് വെച്ച് സംഭവം നടന്നത്. ആളുകള്‍ രാവിലെയും വൈകുന്നേരവും നടക്കാനിഷ്ടപ്പെടുന്ന സ്ഥലമാണ് പാഷന്‍ കുന്ന്.
കൂടാതെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 40 കാരനായ ഫോടോഗ്രാഫറുടെ കാമറാ ഉപകരണങ്ങളും സെല്‍ ഫോണും ആഭരണങ്ങളും പണവും തൊട്ടടുത്തുള്ള ബാനര്‍ ഹിലില്‍ വച്ച് അപഹരിക്കപ്പെട്ടിരുന്നു. സംഭവത്തില്‍ രണ്ടുപേരെ ചതുശ്രുങ്കി പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. പൂനെയിലെ വെറ്റല്‍ ടെക്ഡി, ഹനുമാന്‍ ടെക്ഡി, തല്‍ജയ്, ഭംബുര്‍ദ ഹില്‍ പ്രദേശം എന്നിവയുള്‍പെടെ വിവിധ കുന്നുകളില്‍ സമാന സ്വഭാവമുള്ള ഒന്നിലധികം സംഭവങ്ങള്‍ മുമ്പ് നടന്നതായും അദ്ദേഹം പറഞ്ഞു.
കൂടാതെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 40 കാരനായ ഫോടോഗ്രാഫറുടെ കാമറാ ഉപകരണങ്ങളും സെല്‍ ഫോണും ആഭരണങ്ങളും പണവും തൊട്ടടുത്തുള്ള ബാനര്‍ ഹിലില്‍ വച്ച് അപഹരിക്കപ്പെട്ടിരുന്നു. സംഭവത്തില്‍ രണ്ടുപേരെ ചതുശ്രുങ്കി പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. പൂനെയിലെ വെറ്റല്‍ ടെക്ഡി, ഹനുമാന്‍ ടെക്ഡി, തല്‍ജയ്, ഭംബുര്‍ദ ഹില്‍ പ്രദേശം എന്നിവയുള്‍പെടെ വിവിധ കുന്നുകളില്‍ സമാന സ്വഭാവമുള്ള ഒന്നിലധികം സംഭവങ്ങള്‍ മുമ്പ് നടന്നതായും അദ്ദേഹം പറഞ്ഞു.
Keywords: Pune: Out for a walk, duo forced to transfer Rs 76k digitally, Pune, News, Local News, Robbery, Police, Complaint, Probe, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.