'സ്വര്‍ണ മനുഷ്യന്‍' സാമ്രാട്ട് ഹിരാമന്‍ മോസെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

 


പൂന: (www.kvartha.com 08.05.2020) 'സ്വര്‍ണ മനുഷ്യന്‍' എന്നറിയപ്പെട്ടിരുന്ന പുനെ സ്വദേശി സാമ്രാട്ട് ഹിരാമന്‍ മോസെ (39) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചൊവ്വാഴ്ച സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച് വളരെ കുറച്ച് ആളുകള്‍ മാത്രമായിരുന്നു സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്തിരുന്നത്.

പൂനെയിലെ യേര്‍വാദയിലാണ് ശവസംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. എട്ടു മുതല്‍ 10 കിലോ വരെ തൂക്കമുള്ള ആഭരണങ്ങള്‍ ധരിക്കുന്നത് ശീലമാക്കിയതോടെയാണ് സാമ്രാട്ട് സ്വര്‍ണ മനുഷ്യന്‍ എന്ന് അറിയപ്പെട്ടു തുടങ്ങിയത്. ഇദ്ദേഹത്തിന് ഭാര്യയും രണ്ടുമക്കളും ഉണ്ട്.

 'സ്വര്‍ണ മനുഷ്യന്‍' സാമ്രാട്ട് ഹിരാമന്‍ മോസെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ബിസിനസുകാരനായിരുന്ന സാമ്രാട്ട് മോസെ മുന്‍ എംഎല്‍എ രാംഭാവ് മോസെയുടെ മരുമകനായിരുന്നു. അടുത്തിടെ ഫേസ്ബുക്കില്‍ തന്റെ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ചു എന്ന് ഇയാള്‍ പരാതിപ്പെട്ടിരുന്നു. 2011 ല്‍ സ്വര്‍ണ മനുഷ്യന്‍ എന്ന് അറിയപ്പെട്ടിരുന്ന മറ്റൊരു വ്യക്തിയായ രമേഷ് വഞ്ചാലെയും ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു.

Keywords:  Pune: ‘Gold man’ Samrat Moze dies of cardiac arrest, Pune, News, Business Man, Dead, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia