Probe Ordered | 19കാരി കിടപ്പുമുറിയില്‍ മരിച്ചനിലയില്‍; 'മൃതദേഹം ആംബുലന്‍സില്‍ കയറ്റുന്നതിനിടെ സുഹൃത്തായ പെണ്‍കുട്ടി ടെറസില്‍നിന്ന് ചാടി ജീവനൊടുക്കി'

 




പുനെ: (www.kvartha.com) മഹാരാഷ്ട്രയിലെ പുനെയില്‍ ഹദാപ്സര്‍ നഗരത്തില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സുഹൃത്തുക്കളായ രണ്ട് പെണ്‍കുട്ടികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഒരേ കെട്ടിടത്തില്‍ താമസിക്കുന്ന സനിക ഭഗവത് (19), ആകാന്‍ഷ ഗെയ്ക്വാദ് (19) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച വൈകിട്ടാണ് അയല്‍വാസികളെ നടുക്കിയ സംഭവം നടന്നത്. ആറരയോടെയാണ് സനികയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് രാത്രി ഏഴരയോടെ മൃതദേഹം ആംബുലന്‍സില്‍ പോസ്റ്റുമോര്‍ടത്തിനായി അയയ്ക്കുന്നതിനിടെ സുഹൃത്തായ ആകാന്‍ഷ നാലുനില കെട്ടിടത്തിന്റെ ടെറസില്‍നിന്ന് ചാടി മരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Probe Ordered | 19കാരി കിടപ്പുമുറിയില്‍ മരിച്ചനിലയില്‍; 'മൃതദേഹം ആംബുലന്‍സില്‍ കയറ്റുന്നതിനിടെ സുഹൃത്തായ പെണ്‍കുട്ടി ടെറസില്‍നിന്ന് ചാടി ജീവനൊടുക്കി'


പെണ്‍കുട്ടികളുടെ മുറികളില്‍നിന്നും ആത്മഹത്യയ്ക്ക് കാരണമായ തരത്തിലുള്ള കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഇരുവരും ബാല്യകാല സുഹൃത്തുക്കളാണ്. ആകാന്‍ഷ ബികോം വിദ്യാര്‍ഥിയും സനിക ആനിമേഷന്‍ കോഴ്സ് പഠിക്കുന്നയാളുമാണ്. 

Keywords:  News,National,India,Pune,Death,Police, Pune Friends, 19, Die By Suicide Within Hour Of Each Other, Probe Ordered
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia