വീട്ടിലും കൃഷി സ്ഥലത്തും വൈദ്യുതി സംബന്ധിച്ച തകരാറുകള്‍ പതിവായി; ഒടുവിൽ ഇലക്ട്രിസിറ്റി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി കർഷകൻ
Jul 27, 2021, 15:36 IST
പൂനെ: (www.kvartha.com 27.07.2021) വീട്ടിലും ജോലി സ്ഥലത്തും വൈദ്യുതി സംബന്ധിച്ച തകരാറുകള്‍ പതിവായതിന് പിന്നാലെ ഇലക്ട്രിസിറ്റി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കര്‍ഷകന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ പൂനെയിലെ മാവല്‍ എന്ന സ്ഥലത്താണ് സംഭവം. മഹാരാഷ്ട്ര സ്റ്റേറ്റ് ഇക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ കമ്പനിയുടെ ജീവനക്കാരനെയാണ് പ്രകാശ് ഡാരേക്കർ എന്ന കര്‍ഷകന്‍ തട്ടിക്കൊണ്ട് പോയത്.
ജൂലൈ 24ന് ഉച്ച കഴിഞ്ഞ് 3 മണിയോടെയാണ് പ്രകാശ് എംഎസ്ഇഡിസിഎലിന്‍റെ മുതിര്‍ന്ന ജീവനക്കാരനെ കമ്പുപയോഗിച്ച് മര്‍ദിക്കുമെന്ന് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയത്. മാവല്‍ താലൂക്കിലെ അംബി ഗ്രാമത്തിലെ വൈദ്യുതി തകരാറ് പരിഹരിക്കാനായി ബൈകില്‍ പോവുകയായിരുന്ന ജീവനക്കാരൻ.
അംബി ഗ്രാമവാസി തന്നെയാണ് പ്രകാശും. വഴിയില്‍ തടഞ്ഞ ശേഷം വടികൊണ്ട് കയ്യില്‍ അടിക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തായിരുന്നു തട്ടിക്കൊണ്ടുപോകല്‍.

കനത്ത മഴയ്ക്ക് പിന്നാലെ അംബി ഗ്രാമത്തില്‍ കുറച്ചധികം സമയമായി വൈദ്യുതി തകരാറുണ്ടായിരുന്നു. പ്രകാശിന്‍റെ വീട്ടിലെത്തി തകരാറ് പരിഹരിച്ച ശേഷമാണ് പ്രവീണിനെ വിട്ടയച്ചത്. ഗ്രാമത്തില്‍ നിന്ന് മടങ്ങിയതിന് പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി പ്രവീണ്‍ പരാതി നല്‍കുകയായിരുന്നു.
സര്‍കാരുദ്യോഗസ്ഥനെ കര്‍ത്തവ്യം ചെയ്യുന്നതില്‍ തടസപ്പെടുത്തിയതിനും അന്യായമായി തടങ്കലില്‍ വച്ചതിനും തട്ടിക്കൊണ്ട് പോയതിനും ശാരീരികമായി അക്രമിച്ചതിനുമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ചൊവ്വാഴ്ച രാവിലെയാണ് കര്‍ഷകനെ അറസ്റ്റ് ചെയ്തത്.
Keywords: News, Pune, Maharashtra, National, India, Arrested, Police, Case, Electricity, Kidnap, Pune farmer ‘kidnaps’ MSEDCL employee to fix power outage, arrested.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.