വേറിട്ടൊരു ലോക് ഡൗണ്‍ കല്യാണം; പൊലീസ് ഓഫീസറും ഭാര്യയും ചേര്‍ന്ന് രക്ഷിതാക്കളായി നിന്ന് കന്യാദാനം; വീഡിയോ കോളിലൂടെ മാതാപിതാക്കളുടെ അനുഗ്രഹം; മാര്‍ക്കറ്റിംഗ് പ്രൊഫഷണലും ഡോക്ടറും പൊലീസ് സാന്നിദ്ധ്യത്തില്‍ വിവാഹം നടത്തി വ്യത്യസ്തരായി

 


ADVERTISEMENT


പൂനെ: (www.kvartha.com 04.05.2020) ലോക് ഡൗണില്‍ മാതാപിതാക്കള്‍ക്ക് എത്താന്‍ സാധിക്കാത്തതോടെ പൊലീസുകാരുടെ സാന്നിദ്ധ്യത്തില്‍ വേറിടട്ടൊരു വിവാഹം. പൂനെയിലാണ് മാര്‍ക്കറ്റിംഗ് പ്രൊഫഷണലും ഡോക്ടറും പൊലീസ് സാന്നിദ്ധ്യത്തില്‍ വിവാഹിതരായത്. പൊലീസ് ഓഫീസര്‍മാരിലൊരാളും അദ്ദേഹത്തിന്റെ ഭാര്യയും ചേര്‍ന്ന് ഇവരുടെ രക്ഷിതാക്കളായി നിന്ന് കന്യാദാനം നടത്തി കൊടുത്തു. ആദിത്യ ബിഷ്തും നേഹാ കുശ്വാഹയുമാണ് മെയ് 2 ന് പൊലീസ് സാന്നിദ്ധ്യത്തില്‍ വിവാഹം നടത്തി വ്യത്യസ്തരായത്.

വേറിട്ടൊരു ലോക് ഡൗണ്‍ കല്യാണം; പൊലീസ് ഓഫീസറും ഭാര്യയും ചേര്‍ന്ന് രക്ഷിതാക്കളായി നിന്ന് കന്യാദാനം; വീഡിയോ കോളിലൂടെ മാതാപിതാക്കളുടെ അനുഗ്രഹം; മാര്‍ക്കറ്റിംഗ് പ്രൊഫഷണലും ഡോക്ടറും പൊലീസ് സാന്നിദ്ധ്യത്തില്‍ വിവാഹം നടത്തി വ്യത്യസ്തരായി

ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ വച്ചാണ് ഇവര്‍ വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ലോക് ഡൗണ്‍ വന്നതോടെ തീരുമാനങ്ങളെല്ലാം മാറ്റേണ്ടി വന്നു. നാഗ്പൂരിലും ഡെറാഡൂണിലുമുള്ള ഇവരുടെ രക്ഷിതാക്കള്‍ വീഡിയോ കോളിലൂടെ വിവാഹത്തില്‍ പങ്കെടുത്തു.

മാതാപിതാക്കള്‍ക്ക് ലോക് ഡൗണ്‍ സമയത്ത് ഡെറാഡൂണിലെത്താന്‍ മാര്‍ഗ്ഗം തേടി ആദിത്യയുടെ പിതാവ് പൂനെ പൊലീസിനെ സമീപിച്ചിരുന്നു. ഹഡപ്‌സാര്‍ പൊലീസ് സ്റ്റേഷനിലെ നോഡല്‍ ഓഫീസര്‍ പ്രസാദ് ലൊനാരെയെയാണ് അദ്ദേഹം വിളിച്ചത്. ഈ സമയത്ത് ഇത്തരം ആവശ്യത്തിനായി യാത്ര ചെയ്യാനാകില്ലെന്ന് പൊലീസ് അറിയിച്ചതോടെ പൂനെയില്‍ വച്ചുതന്നെ വിവാഹം നടത്താന്‍ മക്കളെ സഹായിക്കാമോ എന്ന് അദ്ദേഹം പൊലീസ് ഓഫീസറോട് ചോദിച്ചു.

''ഞാന്‍ എന്റെ ഉന്നത ഉദ്യോഗസ്ഥരോട് സംസാരിച്ചു. അവര്‍ അനുവാദവും നല്‍കി'' തുടര്‍ന്ന് പ്രസാദ് ലൊനാരെ പറഞ്ഞു. ''എല്ലാ സജീകരണങ്ങളും ഒരുക്കാന്‍ ഞങ്ങള്‍ സഹായിച്ചു. സഹപ്രവര്‍ത്തകനായ മനോജ് പട്ടീലും ഭാര്യയും വിവാഹച്ചടങ്ങുകള്‍ക്ക് രക്ഷിതാക്കളുടെ സ്ഥാനത്തുനിന്നു. ഇരുവരുടെയും മാതാപിതാക്കള്‍ വീഡിയോ കോളില്‍ ഒപ്പം ചേര്‍ന്നു. '' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords:  News, National, India, Uttarakhand, Pune, Marriage, Doctor, Police, Social Network, Parents, Pune cops organise couples wedding amid lockdown
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia