ആ അജ്ഞാതര്‍ ആര്? പിംപ്രിയില്‍ എടിഎമില്‍ നിന്ന് ബാറ്ററി മോഷണം പോയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു

 


ADVERTISEMENT

പൂനെ: (www.kvartha.com 16.02.2022) പിംപ്രിയില്‍ എടിഎമില്‍ നിന്ന് ബാറ്ററി മോഷണം പോയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. ഞായറാഴ്ച പിംപ്രിയിലെ കിയോസ്‌കില്‍ നിന്ന് രണ്ട് അജ്ഞാതരാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ എടിഎം മെഷിന്റെ ബാറ്ററി മോഷ്ടിച്ച് കടന്നുകളഞ്ഞത്. ഈ കേസില്‍ ചൊവ്വാഴ്ച പിംപ്രി പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രെജിസ്റ്റര്‍ ചെയ്തു.

ആ അജ്ഞാതര്‍ ആര്? പിംപ്രിയില്‍ എടിഎമില്‍ നിന്ന് ബാറ്ററി മോഷണം പോയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു

ഫെബ്രുവരി 13 ന് രാവിലെ എട്ടു മണിയോടെ പിംപ്രിയില്‍ എസ്ബിഐയുടെ അജ്‌മേര ശാഖയിലെ എടിഎം കിയോസ്‌കില്‍ രണ്ട് പേര്‍ എത്തിയതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് '12V/100 AH ക്വാന്‍ട ബാറ്ററി' മോഷ്ടിച്ചതായും പൊലീസ് അറിയിച്ചു.

മോഷണവിവരം അറിഞ്ഞതോടെ ബാങ്ക് അധികൃതര്‍ ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കി. പ്രതികള്‍ക്കെതിരെ ഐപിസി 380, 34 വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Keywords: Pune: Battery stolen from ATM in Pimpri, probe on, Pune, News, ATM, SBI, Complaint, Police, Probe, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia