ഒരു ഓണ്‍ലൈന്‍ ചതിക്കുഴി: പ്രമുഖ സ്ത്രീകളുമായി ഡേറ്റിംഗ് നടത്താമെന്ന് മോഹിച്ച് 76കാരന്‍ നിക്ഷേപിച്ചത് 60 ലക്ഷം രൂപ; വഞ്ചിക്കപ്പെട്ടുവെന്ന് കരുതിയതോടെ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍; 2പേര്‍ പിടിയില്‍
Feb 19, 2022, 15:43 IST
പൂനെ: (www.kvartha.com 19.02.2022) ഫ്രന്‍ഡ് ഷിപ് ക്ലബ് വഴി പ്രമുഖ സ്ത്രീകളുമായി ഡേറ്റിംഗ് നടത്താമെന്ന് പറഞ്ഞ് 76കാരനില്‍ നിന്നും 60 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ രണ്ടുപേര്‍ പിടിയില്‍. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. കേസിലെ മുഖ്യപ്രതികളായ രണ്ടുപേരെയാണ് പൂനെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളിലൊരാളായ 28 കാരിയെ ഫെബ്രുവരി 11ന് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ ബാങ്ക് അകൗണ്ട് വഴിയാണ് വയോധികന്‍ പണം കൈമാറിയത്. താന്‍ വഞ്ചിക്കപ്പെട്ടു എന്നുകാട്ടി വയോധികന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്.
അനുപ് മനോര്‍ (35) എന്നയാളാണ് കേസില്‍ ഉള്‍പെട്ട രണ്ടാമന്‍. ഇയാളെ ഫെബ്രുവരിയില്‍ പൊലീസ് അറസ്റ്റ് ചെയ്തതായി ടൈംസ് ഓഫ് ഇന്‍ഡ്യ റിപോര്‍ട് ചെയ്യുന്നു.
അറസ്റ്റുചെയ്ത മനോറിനെ ഫെബ്രുവരി 22 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടതായി പൂനെ സൈബര്‍ സെലിലെ ഇന്‍സ്പെക്ടര്‍ സംഗീത മാലിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്‍ഡ്യ റിപോര്‍ട് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
2021 മെയ് മാസത്തില്‍ ഫ്രന്‍ഡ് ഷിപ് ക്ലബിനെക്കുറിച്ച് പത്രത്തില്‍ പരസ്യം കണ്ടു. ഇതോടെ 76കാരന്‍ പരസ്യത്തില്‍ നല്‍കിയിരുന്ന നമ്പറിലേക്ക് വിളിച്ച് ബന്ധപ്പെട്ടു. ഉന്നത സ്ത്രീകളുമായി ഡേറ്റ് ചെയ്യാമെന്നും പണം സമ്പാദിക്കാമെന്നും മറുതലയ്ക്കലില്‍ നിന്നും 76കാരനോട് പറഞ്ഞു.
അംഗത്വ ഫീസ്, സെക്യൂരിറ്റി ഡെപോസിറ്റ് എന്നിവയ്ക്കായി പണം അടയ്ക്കാനും വയോധികനോട് നിര്‍ദേശിച്ചു. ഇതിന്റെ ഭാഗമായി 2021 മെയ് മുതല്‍ 2022 ഫെബ്രുവരി വരെയുള്ള കാലയളവില്‍ വയോധികന്‍ 60 ലക്ഷം രൂപ നിക്ഷേപിച്ചു. എന്നാല്‍ ഡേറ്റിംഗിനായി സ്ത്രീകളെ കിട്ടുകയും ചെയ്തില്ല, പണം നഷ്ടമാകുകയും ചെയ്തു. ഇതോടെയാണ് വയോധികന്‍ പരാതിയുമായി പൊലീസിനെ സമീപിച്ചതെന്ന് പൂനെ സൈബര്‍ സെലിലെ ഇന്‍സ്പെക്ടര്‍ സംഗീത മാലി പറഞ്ഞു.
Keywords: Pune: 76-year-old man cheated of Rs 60 lakh on pretext of dating high profile women, 2 suspects held, Pune, News, Cheating, Police, Arrested, Accused, National, Phone call.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.