SWISS-TOWER 24/07/2023

Fire | പുണെയില്‍ കടയില്‍ വന്‍ തീപ്പിടിത്തം; കുട്ടികളടക്കം ഒരു കുടുംബത്തിലെ 4 പേര്‍ വെന്തുമരിച്ചു

 


ADVERTISEMENT

മുംബൈ: (www.kvartha.com) പുണെയില്‍ കടയില്‍ വന്‍ തീപ്പിടിത്തം. കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. രാജസ്താന്‍ സ്വദേശികളായ ദമ്പതിമാരും ഇവരുടെ രണ്ടുമക്കളുമാണ് മരിച്ചത്. ബുധനാഴ്ച (30.08.2023) പുലര്‍ചെയായിരുന്നു തീപ്പിടിത്തം.

കടയില്‍നിന്ന് തീ, സമീപത്തെ മുറിയിലേക്കും പടരുകയായിരുന്നു. അപാര്‍ട്മെന്റ് സമുച്ചയത്തിന് താഴെയായി ഇലക്ട്രിക് ഹാര്‍ഡ് വെയര്‍ ഷോപ് നടത്തുകയായിരുന്നു. ഇതിനോട് ചേര്‍ന്നുള്ള മുറിയിലാണിവര്‍ താമസിച്ചിരുന്നത്. അപാര്‍ട്‌മെന്റിലേക്കും തീ പടര്‍ന്നെങ്കിലും അഗ്‌നിരക്ഷാസേനയുടെ ഇടപെടലില്‍ തീ നിയന്ത്രണവിധേയമാക്കാനായി. ഷോര്‍ട് സര്‍ക്യൂടാണ് തീപ്പിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. 

Fire | പുണെയില്‍ കടയില്‍ വന്‍ തീപ്പിടിത്തം; കുട്ടികളടക്കം ഒരു കുടുംബത്തിലെ 4 പേര്‍ വെന്തുമരിച്ചു


Aster mims 04/11/2022
Keywords:  News, National, National-News, Accident-News, News-Malayalam, Pune News, Dead, Massive Fire, Electric Hardware Store, Short Circuit, Purnanagar News, Pimpri Chinchwad, Pune: 4 Dead in Massive Fire at Electric Hardware Store; Short Circuit Behind Blaze.

  




ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia