PT Usha | ഗുസ്തിതാരങ്ങളെ സന്ദര്‍ശിക്കാനായി സമര പന്തലിലെത്തി പി ടി ഉഷ; വാഹനം തടഞ്ഞ് വിമുക്തഭടന്‍
May 3, 2023, 14:50 IST
ന്യൂഡെല്‍ഹി: (www.kvartha.com) ലൈംഗികാരോപണം നേരിടുന്ന ഇന്‍ഡ്യന്‍ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യ (ഡബ്ല്യുഎഫ്ഐ) മേധാവി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഷേധസമരം നടത്തുന്ന ഗുസ്തിതാരങ്ങളെ ഇന്‍ഡ്യന്‍ ഒളിംപിക് അസോസിയേഷന്‍ (ഐഒഎ) പ്രസിഡന്റ് പി ടി ഉഷ സന്ദര്‍ശിച്ചു.
ഗുസ്തിതാരങ്ങളുടെ സമരം നീണ്ടുപോവുന്നതിനിടെയാണ് പിടി ഉഷ രംഗത്തെത്തിയത്. നേരത്തെ, താരങ്ങള്‍ക്കെതിരെയായിരുന്നു പിടി ഉഷയുടെ നിലപാട്. താരങ്ങളുമായി കൂടിക്കാഴ്ച നടത്തി സമര പന്തലില്‍നിന്ന് ഇറങ്ങിയ പി ടി ഉഷയുടെ വാഹനം തടഞ്ഞു. സമരവേദിയില്‍ നിന്നും മടങ്ങുമ്പോള്‍ ജന്ദര്‍ മന്ദറിലെ വേദിയുടെ പുറത്തു നിന്നിരുന്ന വിമുക്തഭടന്‍ വാഹനം തടയുകയായിരുന്നു. സമരം ചെയ്യുന്നവരിലൊരാളായിരുന്നു വിമുക്ത ഭടന്‍.
അതിനിടെ, സമരക്കാരോട് സംസാരിച്ച് പുറത്തിറങ്ങിയ പിടി ഉഷ വിഷയവുമായി മാധ്യമങ്ങളോട് പ്രതികരിച്ചില്ല. 25 മിനുറ്റോളമാണ് പി ടി ഉഷ താരങ്ങളോട് സംസാരിച്ചത്. പ്രതിഷേധമുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ സമര വേദിയില്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു.
അതേസമയം ഗുസ്തി താരങ്ങളുടെ പ്രതിഷേധം രാജ്യത്തിന്റെ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചു. താരങ്ങള്‍ പ്രതിഷേധിക്കുകയല്ല വേണ്ടതെന്നും താരങ്ങള്‍ ഒളിംപിക് അസോസിയേഷനെ സമീപിക്കണമായിരുന്നുവെന്നുമായിരുന്നു പി ടി ഉഷയുടെ പരാമര്‍ശം.
Keywords: News, National, National-News, Top Headlines, Trending, Delhi-News, Strike, PT Usha, Wresters, Vehicle, Stopped, Delhi, PT Usha meets protesting wrestlers at Delhi's Jantar Mantar.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.