SWISS-TOWER 24/07/2023

PSLV-C55 | ഐ എസ് ആര്‍ ഒയുടെ പി എസ് എല്‍ വി സി55 വിജയകരമായി വിക്ഷേപിച്ചു; ഭ്രമണപഥത്തില്‍ എത്തുക സിംഗപ്പൂരില്‍ നിന്നുള്ള 2 ഉപഗ്രഹങ്ങള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ഐ എസ് ആര്‍ ഒയുടെ പി എസ് എല്‍ വി സി55 വിജയകരമായി വിക്ഷേപിച്ചു. പി എസ് എല്‍ വിയുടെ 57-ാമത് വിക്ഷേപണമാണിത്. ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാം ലോഞ്ച് പാഡില്‍നിന്ന് ഉച്ചയ്ക്ക് 2.19നായിരുന്നു വിക്ഷേപണം. സി വേരിയന്റിന്റെ 16-ാമത്തെ വിക്ഷേപണമാണ് നടന്നത്.

സിംഗപ്പൂരില്‍ നിന്നുള്ള ടെലോസ്2, ലൂമെലൈറ്റ്4 എന്നീ രണ്ട് ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തില്‍ എത്തിക്കുന്നത്. പിഐഎഫ് എന്ന അസംബ്ലി കേന്ദ്രത്തില്‍ നിന്ന് വിക്ഷേപണത്തിന് തയാറാക്കുന്ന ആദ്യ റോകറ്റ് ആണ് ഇത്.

സിംഗപ്പൂരില്‍ നിന്നുള്ള രണ്ട് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിക്കുന്നതിനൊപ്പം പോം (പിഎസ്എല്‍വി ഓര്‍ബിറ്റല്‍ എക്‌സ്പരിമെന്റ് മൊഡ്യൂള്‍ പിഒഇഎം) എന്ന മൊഡ്യൂളും വിക്ഷേപണത്തിന്റെ ഭാഗമാകുന്നു. പോം വഹിക്കുന്ന പി എസ് എല്‍ വിയുടെ മൂന്നാമത്തെ ദൗത്യമാണിത്. പി എസ് എല്‍ വി സി53 ആയിരുന്നു പോമുമായി ആദ്യം വിക്ഷേപിച്ചത്. പോളാര്‍ എര്‍ത് ഓര്‍ബിറ്റില്‍ പരീക്ഷണം നടത്തുകയാണ് പോമിന്റെ കര്‍ത്തവ്യം. ഒരു മാസമാണ് പോമിന്റെ പ്രവര്‍ത്തന കാലാവധി.

പി ഐ എഫില്‍ നിന്നുള്ള ആദ്യ റോകറ്റ്

പിഐഎഫ് എന്ന അസംബ്ലി കേന്ദ്രത്തില്‍ നിന്ന് വിക്ഷേപണത്തിന് തയാറാക്കുന്ന ആദ്യ റോകറ്റ് ആണ് പി എസ് എല്‍ വി സി55. റോകറ്റുകള്‍ വിക്ഷേപണം ചെയ്യുന്നതിനു മുന്‍പ് പാതി അസംബിള്‍ ചെയ്യുന്ന കേന്ദ്രമാണിത്. മുന്‍പ് റോകറ്റുകള്‍ വിക്ഷേപണത്തറയില്‍ എത്തിച്ചാണ് അസംബിള്‍ ചെയ്തിരുന്നത്.

എന്നാല്‍ ഇനിമുതല്‍ പിഐഎഫില്‍ വച്ച് പാതി അസംബിള്‍ ചെയ്താണ് വിക്ഷേപണത്തറയിലേക്ക് എത്തിക്കുക. തുടര്‍ചായി വാണിജ്യ വിക്ഷേപണങ്ങള്‍ നടത്തുമ്പോള്‍ കാലതാമസം ഉണ്ടാകാതിരിക്കാനാണ് പിഐഎഫില്‍ വച്ച് പാതി അസംബിള്‍ ചെയ്യാന്‍ തീരുമാനിച്ചത്. ഒരു റോകറ്റ് വിക്ഷേപണത്തിന് തയാറെടുക്കുമ്പോള്‍ തന്നെ മറ്റൊരു റോകറ്റിനെ അസംബിള്‍ ചെയ്യാന്‍ കഴിയുമെന്നതാണ് പിഐഎഫിന്റെ പ്രത്യേകത.

ന്യൂ സ്‌പേസ് ഇന്‍ഡ്യാ ലിമിറ്റഡിന്റെ വാണിജ്യ വിക്ഷേപണമാണ് നടന്നത്. പോമില്‍ ഐഎസ്ആര്‍ഒ, ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ആസ്‌ട്രോഫിസിക്‌സ്, സ്റ്റാര്‍ടപ്പുകളായ ബെലാട്രിക്‌സ്, ധ്രുവ സ്‌പേസ് എന്നിവയുടേതായ ഏഴ് പേലോഡുകളും ഉള്‍പെടുന്നു.
Aster mims 04/11/2022

PSLV-C55 | ഐ എസ് ആര്‍ ഒയുടെ പി എസ് എല്‍ വി സി55 വിജയകരമായി വിക്ഷേപിച്ചു; ഭ്രമണപഥത്തില്‍ എത്തുക സിംഗപ്പൂരില്‍ നിന്നുള്ള 2 ഉപഗ്രഹങ്ങള്‍


 

Keywords:  PSLV-C55 launch today, will carry 2 Singapore satellites, 7 desi payloads, New Delhi, News, Technology, Business, ISRO, Sriharikota, Singapore satellites, Space, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia