Mission Vatsalya | പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികള്‍ക്ക്, മിഷന്‍ വാത്സല്യ പദ്ധതിയ്ക്ക് കീഴിലുള്ള വ്യവസ്ഥകള്‍ അറിയാം

 


ന്യൂഡെല്‍ഹി: (www.kvartha.com) സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (SDGs) ഭാഗമായ ശിശു വികസനവും ശിശു സംരക്ഷണ മുന്‍ഗണനകളും കൈവരിക്കുന്നതിനുള്ള ഒരു രൂപ രേഖയാണ് മിഷന്‍ വാത്സല്യ പദ്ധതി. 

'ഒരു കുഞ്ഞും പിന്തള്ളപ്പെട്ടു പോകരുത്' എന്ന മുദ്രാവാക്യവുമായി ബാല നീതി-പരിചരണ-സംരക്ഷണ സംവിധാനം ശക്തിപ്പെടുത്തുന്നതിനൊപ്പം കുട്ടികളുടെ അവകാശങ്ങള്‍, കുട്ടികള്‍ക്ക് വേണ്ടി നിലകൊള്ളല്‍, ബോധവത്ക്കരണം എന്നിവയ്ക്ക് ഇത് ഊന്നല്‍ നല്‍കുന്നു.

Mission Vatsalya | പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികള്‍ക്ക്, മിഷന്‍ വാത്സല്യ പദ്ധതിയ്ക്ക് കീഴിലുള്ള വ്യവസ്ഥകള്‍ അറിയാം

2015ലെ ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്‍ഡ് പ്രൊടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍) നിയമവും 2012ലെ പ്രൊടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് നിയമവും ദൗത്യം നടപ്പിലാക്കുന്നതിനുള്ള അടിസ്ഥാന ചട്ടക്കൂടുകളാണ്. വാത്സല്യ പദ്ധതിയ്ക്ക് കീഴിലുള്ള ഫന്‍ഡുകള്‍ സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങള്‍ ഉന്നയിക്കുന്ന അഭ്യര്‍ഥനകളും ആവശ്യകതകളും അനുസരിച്ച് വിതരണം ചെയ്യുന്നു.

മിഷന്‍ വാത്സല്യ പദ്ധതിയ്ക്ക് കീഴില്‍, ശാരീരിക/മാനസിക വൈകല്യങ്ങള്‍ കാരണം സ്‌കൂളില്‍ പോകാന്‍ കഴിയാത്ത പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികള്‍ക്കായി ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ (CCIs) പ്രത്യേക യൂനിറ്റ് സ്ഥാപിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും പിന്തുണ നല്‍കുന്നു.

ആവശ്യാനുസരണം കുട്ടികള്‍ക്ക് ഒക്യുപേഷനല്‍ തെറാപി, സ്പീച് തെറാപി, ചികിത്സാ പ്രതിവിധിയുടെ ഭാഗമായി മറ്റ് ക്ലാസുകള്‍ എന്നിവയ്ക്കായി CCIകളില്‍ സ്‌പെഷ്യല്‍ എഡ്യൂകേറ്റര്‍മാര്‍ / തെറാപിസ്റ്റുകള്‍, നഴ്‌സുമാര്‍ എന്നിവരുള്‍പെടെയുള്ളവരുടെ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് പ്രത്യേക വ്യവസ്ഥകള്‍ ഏര്‍പെടുത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളിലെ റിസോഴ്സ് സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് സ്പെഷ്യല്‍ യൂനിറ്റ് ജീവനക്കാര്‍ക്ക് ആംഗ്യഭാഷ, ബ്രെയില്‍ ലിപി തുടങ്ങിയവയില്‍ പരിശീലനം നല്‍കുന്നത്.

വെള്ളിയാഴ്ച ലോക് സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി സുബിന്‍ ഇറാനിയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

Keywords: Provisions for Children With Special Needs Under Mission Vatsalya, New Delhi, News, Protection, Child, Minister, Loksabha, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia